Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ പ്രവാസി കോണ്‍ക്ലേവിനു തുടക്കം കുറിക്കും

August 15, 2018 , ജിനേഷ് തമ്പി

groupന്യൂജേഴ്‌സി : ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറൻസില്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രത്യേകിച്ചും പ്രവാസി മലയാളികളുടെ കേരളത്തിലും വിദേശരാജ്യങ്ങളിലും അവര്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ അവലംബിക്കാന്‍ പ്രവാസി കോണ്‍ക്ലേവിനു തുടക്കം കുറിക്കും

ഓഗസ്റ്റ് 24 , 25 , 26 തീയതികളില്‍ ന്യൂജേഴ്‌സി എഡിസണിലെ Rennaisance വൂഡ്ബ്രിഡ്ജ് ഹോട്ടലിലാണ് ത്രിദിന WMC ഗ്ലോബല്‍ കോണ്‍ഫെറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി കോണ്‍ക്ലേവ് ഓഗസ്റ്റ് 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2:30 മുതൽ 5:00 മണിവരെയാണ്.

WMC യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും, മുന്‍ ഗ്ലോബല്‍ പ്രസിഡന്റുമായ അലക്സ് കോശി വിളനിലമാണ് ഈ കോണ്‍ക്ലേവിനു നേതൃത്വം കൊടുക്കുന്നത്. അമേരിക്കയില്‍ വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ടിച്ച് വ്യക്തിമുദ്ര നേടിയിട്ടുള്ള ഡോ. എം.വി. പിള്ള, അനിയൻ ജോർജ്, ഹരി നമ്പൂതിരി എന്നിവരാണ് ഈ കോണ്‍ക്ലേവ് ചര്‍ച്ചകള്‍ക്ക് മോഡറേറ്റർമാരാകുന്നത്.

പ്രവാസി മലയാളികളുടെ കേരളത്തിലെ വാണിജ്യ, വസ്തു നിക്ഷേപങ്ങളുടെ സുരക്ഷ, പ്രവാസികള്‍ക്ക് നാട്ടിലെ നിയമനടപടികളിലുള്ള നിയമപരിജ്ജാനം, ബാങ്ക് നിക്ഷേപ വ്യവസ്ഥകള്‍, അപ്പാര്‍ട്മെന്റ് വാങ്ങല്‍ സംബന്ധിച്ചു അറിഞ്ഞിരിക്കേണ്ട നിയമങ്ങളുള്‍പ്പടെ സുപ്രധാന വിഷയങ്ങളാണ് പ്രവാസി കോണ്‍ക്ലേവ് മുഖ്യമായും ചര്‍ച്ചക്കെടുക്കുക.

എൻ.കെ. പ്രേമചന്ദ്രന്‍ എംപി, ജോസ് കെ മാണി എംപി എന്നിവരുടെ സാന്നിധ്യത്തില്‍ WMC, ഫോമാ, ഫൊക്കാന, IPCNA , ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജില്‍ (Gopio ) തുടങ്ങിയ ദേശിയ/അന്തര്‍ദേശിയ സംഘടനകളുടെ പ്രതിനിധികളും, നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (Kanj ), Manj എന്നിവയുടെ പ്രതിനിധികളും പ്രവാസി കോണ്‍ക്ലേവില്‍ പങ്കെടുക്കും. ജസ്റ്റിസ് ഫോര്‍ ഓള്‍ (JFA) ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, INOC ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം എന്നിവരും പ്രവാസി കോണ്‍ക്ലേവില്‍ സംബന്ധിക്കും.

കേരള സര്‍ക്കാരും, ഇന്ത്യാ ഗവണ്മെന്റുമായി പ്രവാസി ഇന്ത്യക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള സമഗ്ര കോഓര്‍ഓഡിനേഷന്‍ സംവിധാനമായി പ്രവാസി കോണ്‍ക്ലേവ് മാറുമെന്നും, പുതിയതായി കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ലോക മലയാളി സഭക്ക് കരുത്തേകാന്‍ പ്രവാസി കോണ്‍ക്ലേവിനു സാധിക്കും വിധം എല്ലാ സജ്ജീകരണങ്ങളും ഒരുക്കും എന്നും അലക്സ് കോശി വിളനിലം അഭിപ്രായപ്പെട്ടു. ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എല്ലാ പ്രവാസി സംഘടനാ പ്രതിനിധികളോടും അലക്സ് കോശി ആഹ്വാനം ചെയ്തു.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്ന കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുൾപ്പടെ പല രാഷ്ട്രീയ നേതാക്കളും കേരളം ഇപ്പോള്‍ നേരിടുന്ന പ്രളയക്കെടുതി മൂലം അമേരിക്കയിലേക്ക് വരാന്‍ അസൗകര്യമുണ്ടെന്ന് അറിയിക്കുന്നതോടൊപ്പം, പ്രവാസി കോണ്‍ക്ലേവിനു എല്ലാ ആശംസകളും ഭാവുകങ്ങളും നേര്‍ന്നിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top