Flash News

റവ. ഫാ. ജോണ്‍ തോമസിന്റെ 70-ാം ജന്മദിനം ആഘോഷിച്ചു

August 15, 2018 , ജോസഫ് പാപ്പന്‍

PHOTO-2018-08-14-02-01-13_1ന്യൂയോര്‍ക്ക്: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ക്വയര്‍ പ്രസിഡന്റ് റവ. ഫാ. ജോണ്‍ തോമസിന്റെ 70-ാം ജന്മദിനം ചെറി ലെയ്‌ന്‍ സെയ്ന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് ആഘോഷിച്ചു.

ന്യൂയോര്‍ക്കിലെ ബ്രൂക്‌‌ലിന്‍, ക്യൂന്‍സ്, ലോംഗ് ഐലന്റ് ഏരിയയിലുള്ള പത്ത് പള്ളികളിലെ അറുപതിലധികം അംഗങ്ങള്‍ അടങ്ങുന്നതാണ് കൗണ്‍സില്‍ ക്വയര്‍. കൗണ്‍സില്‍ സെക്രട്രറി തോമസ് വര്‍ഗീസ്, ട്രസ്റ്റീ ഫിലിപ്പോസ് സാമുവേല്‍, ക്വയര്‍ മാസ്റ്റര്‍ ജോസഫ് പാപ്പന്‍, കോഓര്‍ഡിനേറ്റര്‍മാരായ മിനി കോശി, ഫെനു മോഹന്‍ എന്നിവര്‍ ആരംഭ കാലം മുതല്‍ ഇന്നുവരെ ഈ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന ബഹുമാനപ്പെട്ട അച്ചന് ജന്മദിനാശംസകള്‍ നേര്‍ന്നു.

നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും അവയെല്ലാം അതിജീവിച്ച് തളരാതെ മുമ്പോട്ടു പോകുവാന്‍ ദൈവത്തിന്റെ അദൃശ്യമായ കരം എപ്പോഴും കൂടെയുണ്ടെന്നും, ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഇത്രത്തോളം എത്താന്‍ കഴിഞ്ഞതെന്നും മറുപടി പ്രസംഗത്തില്‍ അച്ചന്‍ സൂചിപ്പിച്ചു.

“എന്റെ ശുശ്രൂഷയില്‍ കൈത്താങ്ങായി ഒപ്പം നില്‍ക്കുന്നത് എന്റെ സ്നേഹനിധിയായ ഭാര്യയാണെന്ന്” ബഹുമാന്യയായ കൊച്ചമ്മയെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു. ക്വയറിന്റെ ആശംസാ ഗാനത്തിന് ശേഷം കേക്ക് മുറിച്ചു. പ്രാര്‍ത്ഥനക്കു ശേഷം സ്നേഹവിരുന്നോടുകൂടി ചടങ്ങുകള്‍ അവസാനിച്ചു.

PHOTO-2018-08-14-02-01-13

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top