Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

നായര്‍ സംഗമം 2018-ല്‍ അരങ്ങേറിയ “കാവ്യസന്ധ്യ” ഏവരുടെയും മനം കവര്‍ന്നു

August 15, 2018 , ജയപ്രകാശ് നായര്‍

emblempngചിക്കാഗോ: ഹില്‍ട്ടണ്‍ ചിക്കാഗോയില്‍ വെച്ച് ആഗസ്റ്റ് 10 മുതല്‍ 12 വരെ നടന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമം 2018-നോടനുബന്ധിച്ചു സംഘടിപ്പിച്ച “കാവ്യസന്ധ്യ” ഏവരുടേയും മനം കവര്‍ന്നു. ഭാഷയെയും കവിതയെയും നെഞ്ചിലേറ്റുന്ന ഒരുപറ്റം ആളുകള്‍ അതിൽ സജീവമായി പങ്കെടുത്തു.

ജയപ്രകാശ് നായരുടെ സ്വാഗതമാശംസകളോടെ ചടങ്ങുകള്‍ ആരംഭിച്ചു. സ്വയം രചിച്ച കവിതകളാലപിച്ച ഡോ. ശകുന്തള രാജഗോപാല്‍, ഡോ. സുശീല രവീന്ദ്രനാഥ്, ലക്ഷ്‌മി ആര്‍ നായര്‍, ശ്യാം പരമേശ്വരന്‍, ആതിര സുരേഷ്, ആനന്ദ് പ്രഭാകര്‍, മഹേഷ് കൃഷ്ണന്‍ എന്നിവരുടെ കവിതകള്‍ മികച്ചുനിന്നു.

തുടര്‍ന്ന് പ്രശസ്തരായ കവികളുടെ കവിതകളും ആലപിച്ചു. കുന്നപ്പള്ളില്‍ രാജഗോപാല്‍ വയലാര്‍ രാമവര്‍മ്മ രചിച്ച “താടക എന്ന രാജകുമാരി”യും, ജയപ്രകാശ് നായര്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിൻ്റെ “താതവാക്യം” എന്ന കവിതയും ആലപിച്ചു. തികഞ്ഞ സാഹിത്യകാരനും ഒരു ഭാഷാസ്നേഹിയുമായ കെ. രാധാകൃഷ്ണന്‍ നായര്‍ കുമാരനാശാന്റെ “ചിന്താവിഷ്ടയായ സീതയും”, വള്ളത്തോളിന്റെ “അച്ഛനും മകളും” എന്ന കവിതയും ശ്രുതിമധുരമായി ആലപിച്ചു.

രാധാകൃഷ്ണന്‍ നായർ, ശ്യാം പരമേശ്വരന്‍, ജയപ്രകാശ് നായര്‍ എന്നിവരാണ് കാവ്യസന്ധ്യ സംഘടിപ്പിക്കാന്‍ നേതൃത്വം കൊടുത്തത്.

രാധാകൃഷ്ണന്‍ നായരുടെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top