Flash News

ഇന്നത്തെ നക്ഷത്ര ഫലം – ആഗസ്റ്റ് 15, 2018

August 15, 2018 , .

image (1)അശ്വതി: പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തികലാഭം വര്‍ദ്ധിക്കും. ആപല്‍ഘട്ടങ്ങള്‍ തരണം ചെയ്യും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കുവാന്‍ തയ്യാറാകും.

ഭരണി: പഠിച്ച വിഷയത്തോടനുബന്ധമായി തുടര്‍ന്നു പഠിക്കുവാന്‍ ചേരും. മാധ്യമ പ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അംഗീകാരം ലഭിക്കും. സംശയങ്ങള്‍ക്കു വിശദീകരണം തേടും.

കാര്‍ത്തിക: അപകീര്‍ത്തി ഒഴിവാകുവാന്‍ നേതൃത്വസ്ഥാനം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കും. അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടും.

രോഹിണി: വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. മത്സരരംഗങ്ങളില്‍ വിജയമുണ്ടാകും. പുതിയ ഗൃഹം വാങ്ങുവാന്‍ അന്വേഷിക്കും.

മകയിരം: ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും. ആത്മാര്‍ത്ഥസുഹൃത്ത് കുടുംബസമേതം വിരുന്നുവരും. തൊഴില്‍മേഖലകളോടനുബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും.

തിരുവാതിര: വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. സായാഹ്നവേളയില്‍ ബന്ധുഗൃഹത്തിലേക്കു വിരുന്നുപോകും. പാഴ്വാക്കുകള്‍ അബദ്ധമായിത്തീരും.

പുണര്‍തം: ഹ്രസ്വകാലപാഠ്യപദ്ധതിക്കു ചേരും. വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ക്കു ഇന്നുമുതല്‍ ആശ്വാസമുണ്ടാകും. സൗമ്യസമീപനത്താല്‍ സര്‍വ്വകാര്യ വിജയമുണ്ടാകും.

പൂയ്യം: പാര്‍ശ്വഫലങ്ങളുള്ള മരുന്നുകള്‍ ഉപേക്ഷിക്കും. തൊഴില്‍തര്‍ക്കം രൂക്ഷമാകും. ആശയങ്ങളിലെ അവ്യക്തത കുടുംബതര്‍ക്കത്തെ സൂചിപ്പിക്കുന്നു.

ആയില്യം: യാഥാര്‍ത്ഥ്യബോധമുളള ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സര്‍വ്വാത്മനാ സ്വീകരിക്കും. വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പുതിയ സംരംഭങ്ങളെപ്പറ്റി പുനരാലോചിക്കും.

മകം: മേലധികാരിയുടെ ദുസംശയങ്ങള്‍ക്കു വിശദീകരണം നല്‍കും. കാര്യനിര്‍വ്വഹണ ശക്തിയും മനോധൈര്യവും വർധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. അനുബന്ധവ്യാപാരം തുടങ്ങുവാന്‍ നിര്‍ദ്ദേശവും ഉപദേശവും തേടും.

പൂരം: സഹപ്രവര്‍ത്തകരെ സഹായിക്കേണ്ടതായിവരും. വിശ്വസ്തരില്‍നിന്നും വിരോധസ്വരങ്ങള്‍ കേള്‍ക്കുവാനിടവരും. സമന്വയസമീപനത്താല്‍ സര്‍വ്വകാര്യവിജയമുണ്ടാ കും.

ഉത്രം: സ്വയം ചെയ്തുതീര്‍ക്കേണ്ടതായ ജോലികള്‍ അന്യരെ ഏൽപ്പിക്കരുത്. വഴുക്കി വീഴാതെ സൂക്ഷിക്കണം. ചര്‍ച്ചകള്‍ വിജയിക്കുകയില്ല. യാത്രാക്ലേശത്താല്‍ ഒരു കാര്യവും പൂര്‍ണ്ണതയുണ്ടാവുകയില്ല.

അത്തം: ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കുന്നതുവഴി അംഗീകാരവും പ്രോത്സാഹന സമ്മാനവും ലഭിക്കും. പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങിവെക്കും. ഈശ്വരപ്രാർഥനകളാല്‍ സര്‍വ്വകാര്യ വിജയമുണ്ടാകും.

ചിത്തിര: ബന്ധുവിനു സാമ്പത്തികസഹായം ചെയ്യുവാനിടവരും. കഫനീര്‍ദോഷ രോഗപീഡകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യ നിര്‍വ്വഹണശക്തിയും മനസ്സമാധാനവും വർധിക്കും.

ചോതി: മാതാവിന് അസുഖങ്ങള്‍ വർധിക്കും. കാഴ്ചപ്പാടിന്‍റെ വ്യത്യസ്തകളാല്‍ സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറും. ദേഹാസ്വാസ്യസ്ഥാൽ അവധിയെടുക്കും.

വിശാഖം: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും . വ്യത്യസ്തമായ ആശയങ്ങള്‍ ആവിര്‍ഭവിക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും.

അനിഴം: പുതിയ സുഹൃത്ബന്ധം വന്നുചേരും. ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും.

തൃക്കേട്ട: ബഹുവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുതീര്‍ക്കും. പദ്ധതി സമര്‍പ്പിക്കുവാന്‍ അന്തിമരൂപരേഖ തയ്യാറാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തികൈവരും.

മൂലം: അവതരണശൈലിയില്‍ പുതിയ ആശയം ഉത്ഭവിക്കും. സഹോദര സുഹൃത്‌സഹായം ഉണ്ടാകും. ക്ലേശകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.

പൂരാടം: പണം കടം കൊടുക്കരുത്. തൊഴില്‍മേഖലകളില്‍ നേട്ടമുണ്ടാകും. സഹജീവികളോടു സഹാനുഭൂതി വർധിക്കും. ആശയങ്ങള്‍ സ്വരൂപിച്ച് അന്തിമരൂപരേഖ തയ്യാറാക്കും.

ഉത്രാടം: പഠിച്ചവിഷയത്തോടനുബന്ധിച്ച ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ആഭരണം മാറ്റി വാങ്ങുവാനിടവരും. ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ ആര്‍ജ്ജവമുണ്ടാകും.

തിരുവോണം: വിദേശ ഉദ്യോഗത്തിന് അവസരമുണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായമുണ്ടാകും. സ്വയം ഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും.

അവിട്ടം: ആശയവിനിമയങ്ങളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. അവസരവാദം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അപകീര്‍ത്തി ഒഴിവാക്കുവാന്‍ അധികാരസ്ഥാനം ഒഴിയും.

ചതയം: ആത്മ ധൈര്യക്കുറവിനാല്‍ വാഹന ഉപയോഗം ഉപേക്ഷിക്കണം. മേലധികാരിയുടെ ആജ്ഞകള്‍ അര്‍ദ്ധമനസോടുകൂടി അനുസരിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും.

പൂരോരുട്ടാതി: അനുചിതപ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും. അനാവശ്യചെലവുകള്‍ നിയന്ത്രിക്കണം. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം.

ഉത്രട്ടാതി: സജ്ജനസംസര്‍ഗ്ഗത്താല്‍ സദ്ചിന്തകള്‍ വർധിക്കും. ദാമ്പത്യജീവിതം സുഖ പ്രദമായിരിക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഉദ്യോഗത്തില്‍ പുനഃ പ്രവേശനമുണ്ടാകും.

രേവതി: ഉദ്യോഗത്തില്‍ ഉയര്‍ച്ചയും ഉദ്ദേശിച്ചസ്ഥലത്തേക്കു സ്ഥാനമാറ്റവും ഉണ്ടാകും. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ സമയത്തിനുളളില്‍ ചെയ്തുതീര്‍ക്കും. ചര്‍ച്ചകളില്‍ വിജയിക്കും.

ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top