Flash News

മലവെള്ളപ്പാച്ചില്‍ നിലയ്ക്കുന്നില്ല; അണക്കെട്ടുകള്‍ നിറഞ്ഞു കവിയുന്നു; ആലുവ പെരിയാര്‍ തീരത്തെ ഫ്ലാറ്റുകളില്‍ വെള്ളം കയറുന്നു

August 15, 2018

DiOkH3fUEAARFvVആലുവ: കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ അണക്കെട്ടുകള്‍ നിറഞ്ഞു കവിയുകയാണ്. സംഭരണശേഷിയുടെ പരമാവധി എത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള ജലവും തുറന്നുവിട്ട സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുകുകയാണ്. ഇത്രയും വെള്ളം ഒരുമിച്ചെത്തുന്നതോടെ പെരിയാറിലെ ജലനിരപ്പും കുതിച്ചുയര്‍ന്നു.

ഇതിനിടെ മാട്ടുപ്പെട്ടി ഡാമില്‍ നിന്നുള്ള ജലമൊഴുക്കും ഇരട്ടിയാക്കി. ഇടമലയാര്‍ ഡാമില്‍ പരമാവധി സംഭരണ ശേഷി കടന്നു. 169.19 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 800 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഇടമലയാറില്‍ നിന്ന് പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്.ഇതോടെ ഭൂതത്താന്‍കെട്ട് നിറഞ്ഞു കവിഞ്ഞു. 34 മീറ്ററാണ് ഇന്നുച്ചക്ക് മൂന്നു മണിക്ക് ഭൂതത്താന്‍കെട്ടിലെ ജലനിരപ്പ് .ഇതോടെ പെരിയാറിലേക്ക് മാത്രമല്ല ഭൂതത്താന്‍ ഡാമില്‍ നിന്നുള്ള പെരിയാര്‍വാലി കനാലുകളിലേക്കും ജലം ഒഴുക്കിവിട്ടു തുടങ്ങി. വെള്ളത്തിന്റെ കുത്തൊഴുക്കിനെ തുടര്‍ന്ന് കനാല്‍ ബണ്ടുകള്‍ ഇടിഞ്ഞു വീണ് പെരിയാര്‍വാലികനാല്‍ തീരങ്ങള്‍ അപകടാവസ്ഥയിലായിട്ടുണ്ട്.

ഇടമലയാറില്‍ ആയിരം ക്യുമെക്‌സ് ജലമാണ് ഒഴുകിയെത്തുന്നത് .അത്രയും തന്നെ ജലം പുറത്തേക്ക് ഒഴുക്കുന്നുമുണ്ട്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഓരോ നിമിഷവും ഉയരുകയാണ്. കാലടി നീലീശ്വരം ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് പെരിയാറിന് കുറുകെയുള്ള മലയാറ്റൂര്‍ കോടനാട് പാലം അടച്ചു. ആലുവയില്‍ പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളുടെ താഴത്തെ നില വെള്ളത്തിനടിയിലായി. കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. പ്രദേശത്ത് രൂക്ഷമായ ശുദ്ധജല ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top