Flash News

കനത്ത മഴയും വെള്ളപ്പൊക്കവും; എറണാകുളത്തെ ബന്ധിപ്പിക്കുന്ന റോഡുകള്‍ വെള്ളത്തില്‍ മുങ്ങുന്നു

August 15, 2018

Roadകൊച്ചി:പ്രളയത്തെത്തുടര്‍ന്ന് ട്രെയിന്‍- ബസ് റോഡ് ഗതാഗതം നിലച്ചു. ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ എറണാകുളം- തൃശൂര്‍ റൂട്ടില്‍ ഗതാഗതം നിലച്ചു. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ചു.

പെരിയാറിന് കുറുകെ ആലുവ റെയില്‍വേ പാലത്തിലൂടെ ഗതാഗതം സാധ്യമല്ലാത്തതും ട്രെയിന്‍ ഗതാഗതം നിലക്കാന്‍ കാരണമായി. ഇടുക്കി, ഇടമലയാര്‍, മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളില്‍ നിന്ന് അധികജലം ഒഴുക്കിവിട്ടതോടെ പെരിയാര്‍ നിറഞ്ഞു കവിഞ്ഞതും പെരിയാറിലേക്കുള്ള ഇടതോടുകളില്‍ വെള്ളം ഉയര്‍ന്നതും എം.സി.റോഡിലും അങ്കമാലി എറണാകുളം നാഷണല്‍ ഹൈവേയിലും കണ്ടൈനര്‍ റോഡിലും എറണാകുളം കൊടുങ്ങല്ലൂര്‍ NH 17 ലും ആലുവ-മൂന്നാര്‍ റോഡിലും എല്ലാ ഇടറോഡുകളിലും വെള്ളം കയറി റോഡ് ഗതാഗതം നിലക്കാന്‍ കാരണമായി.

എം.സി.റോഡില്‍ കാലടി ഒക്കല്‍ ഭാഗത്ത് വെള്ളം കയറിയതോടെ പെരുമ്പാവൂര്‍-അങ്കമാലി റോഡില്‍ ഗതാഗതം നിലച്ചു. ആലുവ-എറണാകുളം നാഷണല്‍ ഹൈവേയില്‍ കമ്പനിപ്പടി ഭാഗത്ത് റോഡ് പുഴയായി മാറിയതോടെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.കൊച്ചി മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതോടെ മെട്രോ സര്‍വ്വീസും നിലച്ചു. ആലുവയില്‍ ഓരോ നിമിഷവും വെള്ളം കുതിച്ചുയരുന്ന അവസ്ഥയാണ്. തോട്ടു മുഖത്ത് വെള്ളം കയറിയതോടെ ആലുവ- മൂന്നാര്‍ റോഡില്‍ ഗതാഗതം നിലച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ കോതമംഗലം നഗരത്തില്‍ വെള്ളം കയറിയതോടെ ഹൈറേഞ്ചിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ച നിലയിലാണ്. മൂന്നാര്‍ റോഡില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഗതാഗതം നിലക്കാന്‍ ഇടയാക്കി. കോട്ടയം-കുമളി റോഡിലും കുമളി-മൂന്നാര്‍ റോഡിലും തൊടുപുഴ-കട്ടപ്പന റോഡിലും വാഗമണ്‍-തൊടുപുഴ റോഡിലും ഗതാഗതം നിലച്ചു.

മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം തുറന്നു വിട്ടതോടെ വണ്ടിപ്പെരിയാര്‍ മുതല്‍ ചപ്പാത്ത് വരെ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. മൂവാറ്റുപുഴ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതോടെ കൊച്ചി ധനുഷ് കോടി ഹൈവേയിലെ ഗതാഗതവും മുടങ്ങി. റാന്നി, കോഴഞ്ചേരി ,ആറന്മുള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു.കോഴിക്കോട്-വയനാട് റോഡും നെല്ലിയാമ്പതി റോഡും അട്ടപ്പാടി റോഡും ഗതാഗതം നിലച്ച നിലയിലാണ്.

അതേസമയം, കനത്ത മഴയില്‍ എറണാകുളം റോഡ്‌സ് ഡിവിഷനിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. അപകട സാധ്യത മുന്‍കൂട്ടി കണ്ട് ഈ റോഡുകളില്‍ യാത്ര ഒഴിവാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആലുവ റോഡ്‌സ് സെക്ഷനിലെ റോഡുകള്‍

1. പെരുമ്പാവൂര്‍ ആലുവ റോഡ്

2. കുട്ടമശേരി ചുണങ്ങംവേലി റോഡ്

3. തോട്ടുമുഖം തടിയിട്ടപറമ്പ് റോഡ്
4. തോട്ടുമുഖം എരുമത്തല റോഡ്
5. ചാത്തപുരംഇടയപുരം സൊസൈറ്റി പാഡ് റോഡ്
6. ശ്രീകൃഷ്ണ ടെംപിള്‍ റോഡ്
7. ചെമ്പകശേരി കടവ് റോഡ്
8. ചെങ്കല്‍പ്പറ്റ് ചൊവ്വര റോഡ്
9. ചൊവ്വര മംഗലപ്പുഴ റോഡ്
10. മംഗലപ്പുഴ പാനായിത്തോട് റോഡ്
11. പാനായിത്തോട് പാറക്കടവ് റോഡ്
12. അങ്കമാലി പറവൂര്‍ റോഡ്
13. ഹെര്‍ബെര്‍ട്ട് റോഡ്
14 കമ്പനിപ്പടി മന്ത്രക്കല്‍ കുന്നുംപുറം റോഡ്
15. എടത്തല തൈക്കാട്ടുകര റോഡ്
16. എന്‍എഡി എച്ച്എംടി റോഡ്
17.ആലുവ പറവൂര്‍ റോഡ്
18. ആല്‍ത്തറ റോഡ്
19. ആലുവ ആലങ്ങാട് റോഡ്

നോര്‍ത്ത് പറവൂര്‍ സബ് ഡിവിഷന്‍സ്

1. അത്താണി വെടിമാര റോഡ്
2. പട്ടം മാഞ്ഞാലി റോഡ്
3. അയിരൂര്‍ തിരുത്തിപ്പുറം റോഡ്
4. കച്ചേരി കനാല്‍ റോഡ്
5. വരാപ്പുഴ ഫെറി റോഡ്
6. പഴംപിള്ള തുരുത്തു റോഡ്
7. എച്ച്എസ്‌ചേന്ദമംഗലം റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറന്‍ ഭാഗം
8. കരിപ്പായിക്കടവ് റോഡ്
9. അല്‍ ജലീല്‍ റോഡ്
10.ആരങ്കാവ് കരിമ്പാടം റോഡ്
11. പാലിയന്തറ കുളിക്കടവ് റോഡ്
12. മാഞ്ഞാലി ലൂപ്പ് റോഡ്
13. ആറാട്ട് കടവ് റോഡ്

കളമശേരി റോഡ് സെഷന്‍

1. ഉളിയന്നൂര്‍ ചന്തക്കടവ് റോഡ്
2. ഉളിയന്നൂര്‍ പഞ്ചായത്ത് റോഡ്
3. ഉളിയന്നൂര്‍ അമ്പലക്കടവ് റോഡ്
4. മൂന്നാം മൈല്‍ എഎ റോഡ്തടിക്കകടവ്
5. തടിക്കകടവ് മാഞ്ഞാലി റോഡ്
6. അങ്കമാലി മാഞ്ഞാലി റോഡ്
7. ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി)
8. കടുങ്ങല്ലൂര്‍ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ്
9. കോട്ടപ്പുറം മാമ്പ്ര റോഡ്
10. ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ്
11. തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂര്‍ സര്‍ക്കാര്‍ ആശുപത്രി റോഡ്
12. മഞ്ഞുമ്മല്‍ മുട്ടാര്‍ റോഡ്
13. മഞ്ഞാലി ലൂപ്പ് റോഡ്

അങ്കമാലി റോഡ്‌സ് സെഷന്‍

1.എംസി റോഡ്
2. കാലടി മഞ്ഞപ്ര റോഡ്
3. കരിയാട് മാറ്റൂര്‍ റോഡ്
4. നാലാം മൈല്‍ എഎ റോഡ്
5. കാലടി മലയാറ്റൂര്‍ റോഡ്
6. മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ്
7. മഞ്ഞപ്ര അയ്യമ്പുഴ റോഡ്
8. ബെത്‌ലഹേം കിടങ്ങൂര്‍ റോഡ്
9. കറുകുറ്റി പാലിശേരി റോഡ്
10. അങ്കമാലി മഞ്ഞപ്ര റോഡ്
11. കറുകുറ്റി എലവൂര്‍ റോഡ്
12. കറുകുറ്റി മൂഴിക്കുളം റോഡ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top