Flash News

മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു

August 16, 2018 , ജയപ്രകാശ് നായര്‍

Mathew Maniന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി ( MARC) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചതായി പ്രസിഡന്റ് മാത്യു മാണി അറിയിച്ചു.

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി, അവര്‍ക്കുവേണ്ട സഹായമെത്തിക്കാന്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി ആ തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് മാത്യു മാണി പറഞ്ഞു.

ന്യൂയോര്‍ക്ക് എമ്പയര്‍ റീജനിലുള്ള ഈ സാംസ്‌കാരിക സംഘടന എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ്. “ഐ ഫോര്‍ ദി ബ്ലൈന്‍ഡ് “ പ്രോഗ്രാമില്‍ കൂടി MARC ഇതിനോടകം നൂറു കണക്കിനു നിർദ്ധനര്‍ക്ക് കാഴ്ചശക്തി വീണ്ടെടുക്കുവാനുള്ള പ്രക്രിയയില്‍ ഭാഗഭാക്കായിട്ടുണ്ട്. പാലായിലെ പൈക കണ്ണാശുപത്രിയുമായി സഹകരിച്ചുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ ഇന്നും അഭംഗുരം തുടര്‍ന്നു വരുന്നു.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തുവാന്‍ തീരുമാനിച്ചിരുന്ന കുട്ടികളുടെ കലാപരിപാടികള്‍ നവംബറില്‍ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് അവതരിപ്പിക്കുന്നതായിരിക്കുമെന്നും മാത്യു മാണി അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top