Flash News

സണ്ണിവെയ്‌ല്‍ സിറ്റി മേയര്‍ സജി ജോര്‍ജിന് ഡാളസില്‍ സ്വീകരണം നല്‍കുന്നു

August 15, 2018 , എബി മക്കപ്പുഴ

saji 1ഡാളസ്: ഡാളസ് സൗഹൃദ വേദി ഓണാഘോഷത്തോടനുബന്ധിച്ച് അമേരിക്കയിലെ ആദ്യ മലയാളി സിറ്റി മേയർ സജി ജോർജിന് സ്വീകരണം നൽകുന്നു.

സെപ്റ്റംബർ രണ്ടിന് (ഞായർ) വൈകുന്നേരം 5 ന് കരോൾട്ടൺ സെന്‍റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ ചർച്ച് ഓഡിറ്റോറിയത്തിലാണ് സ്വീകരണ ചടങ്ങുകൾ. കൊപ്പൽ സിറ്റി കൗൺസിലർ ബിജു മാത്യു, ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ എന്നിവരെ ചടങ്ങിൽ അനുമോദിക്കും.

എന്നും പുതുമ ആഗ്രഹിക്കുന്ന ഡാളസ് സൗഹൃദ വേദി ഈ വർഷത്തെ ഓണാഘോഷം കണികൾക്കുവേണ്ടി വൈവിധ്യങ്ങളുടെ ഒരു നിറകുടം തന്നെ ഒരുക്കിട്ടുള്ളതായി പ്രോഗ്രാം കൺവീനർ തോമസ് കൊട്ടിയാടി, സുകു വർഗീസ് എന്നിവർ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top