Flash News

തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു

August 16, 2018

37147790_254295258736821_6030858601617162240_nതൃശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി. ഇന്ന് രാവിലെയാണ് ഉരുള്‍പൊട്ടിയത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണ്.

മലപ്പുറം ഊര്‍ങ്ങാട്ടേരിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം കൂടി. എടവണ്ണയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. തൃശൂര്‍ കുറ്റൂരില്‍ റെയില്‍വേ ഗേറ്റിനു സമീപം വീടിന്റെ ചുവര്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. പുതുക്കുളങ്ങര സ്വദേശി രാംദാസ് (71 വയസ്) ആണ് മരിച്ചത്.

സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു. കനത്ത പേമാരിയില്‍ ഒറ്റപ്പെട്ടവര്‍ക്ക് സഹായത്തിനായി പ്രത്യേക വാട്ട്‌സ് അപ്പ് സൗകര്യം ഒരുക്കി. ലൊക്കേഷന്‍ അയക്കേണ്ട നമ്പന്‍ 9446568222 ആണ്.

തൃശൂര്‍ വടക്കാഞ്ചേരി കുറഞ്ചേരിയില്‍ മണ്ണിടിച്ചിലില്‍ 4 കുടുംബങ്ങളില്‍ നിന്നായി 15 പേരെ കാണാതായി. ഇതില്‍ 7 പേരെ രക്ഷപ്പെടുത്തി. 8 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

തൃശൂര്‍ പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ടയില്‍ പമ്പ നദി കരകവിഞ്ഞ് ഒഴുകുന്നു. പത്തനംതിട്ടയില്‍ വെള്ളം കയറിയ മേഖലകളില്‍ 28 ബോട്ടുകള്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പത്തനം തിട്ട റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ലേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.

ഇവരെ രക്ഷപ്പെടുത്തിയതിനു ശേഷം സൈന്യത്തെയും മറ്റ് സംവിധാനങ്ങളെയും ജില്ലയിലെ മറ്റിടങ്ങളിലേക്ക് വിന്യസിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.

കോഴിക്കോടും കോട്ടയത്തും മണ്ണിടിഞ്ഞ് വീണ് നിരവധി പേര്‍ മരിച്ചു.പ്രളയ ദുരിതത്തെ നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെത്തുന്നു. 140 പേരടങ്ങുന്ന എന്‍ ഡി ആര്‍ എഫ് സംഘം ജോത്പൂരില്‍ നിന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി എത്തിയ 152 അംഗ സംഘത്തിന് പുറമെയാണ് ഈ സംഘം കൂടി എത്തുന്നത്.

കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീണ്ടും കേന്ദ്ര സേനയെത്തിയത്. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന എല്ലാവരടെയും കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. ആലുവ റെയില്‍വേസ്റ്റേഷനില്‍ വെള്ളംകയറി. എറണാകുളം വഴിയുള്ള ട്രെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ണൂര്‍ ജില്ലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം മലയോര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കൊട്ടിയൂര്‍ മേഖലയില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.മലയോര മേഖലയിലെ എല്ലാ പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്.

കണ്ണൂര്‍ ജില്ലയില്‍ രണ്ടു ദിവസം മാറി നിന്ന മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ വീണ്ടും കനത്ത നാശ നഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കൊട്ടിയൂര്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി കടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കണ്ണൂര്‍ ജില്ലയിലെ ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 650 ഓളം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍

ടോള്‍ ഫ്രീ നമ്പര്‍ : 1077

ഇടുക്കി : 0486 2233111, 9061566111, 9383463036
എറണാകുളം : 0484 2423513, 7902200300, 7902200400
തൃശ്ശൂര്‍ : 0487 2362424, 9447074424
പാലക്കാട് : 0491 2505309, 2505209, 2505566
മലപ്പുറം : 0483 2736320, 0483 2736326
കോഴിക്കോട് : 0495 2371002
കണ്ണൂര്‍ : 0497 2713266, 0497 2700645, 8547616034
വയനാട് : 04936 204151,9207985027

37141521_254295182070162_7300685095931740160_n 39109097_254295198736827_2014888648838742016_n (1) 39142076_1783872475062471_2762137229479378944_n 39148049_1783872165062502_6872139607098523648_n 39149885_1783872118395840_4706964164172578816_n 39155849_1783872308395821_3275587414231351296_n 39200178_1783872051729180_6730787947009802240_n 39223210_254295192070161_2756328659873693696_n


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top