ഫിലഡല്‍ഫിയ: സഹോദരീയ നഗരത്തിലെ ക്രിസ്തീയ സഹോദര സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായുടെ ആഭിമുഖ്യത്തില്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്ക്കൂളില്‍ വച്ച് നടത്തിയ ഗെയിം ഡേ വന്‍ വിജയമായി.
എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് നടത്തിയ വോളിബോള്‍-ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഫാ. ഗീവറുഗീസ് ജേക്കബ് ചാലിശേരില്‍ (എക്യൂമെനിക്കല്‍, കോ-ചെയര്മാന്)യുടെ പ്രാര്‍ത്ഥനയോടു കൂടി തുടക്കം കുറിച്ചു. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്ക് പന്ത് നല്കി ഫാ. റെനി ഏബ്രഹാം (എക്യൂമെനിക്കല്‍ റിലീജിയന്‍ കോഓര്‍ഡിനേറ്റര്‍) ഗെയിം ഡേ ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന വാശിയേറിയ വോളീബോള്‍ മത്സരത്തില്‍ വിവിധ ദേവാലയങ്ങളിലെ ടീമുകള്‍ പരസ്പരം മത്സരിക്കുകയും, അത്യന്തം ആവേശകരവും അതിലും ഉപരി ഓരോ സ്മാഷും ഇടിമുഴക്കം കണക്കെ കാണികളെ ആകാംക്ഷഭരിതരാക്കിക്കൊണ്ട് സെ. ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് എക്യൂമെനിക്കല്‍ വോളിബോള്‍ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി. സെ.പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ എക്യൂമെനിക്കല്‍ റണ്ണര്‍ അപ് ട്രോഫിയും നേടി. അതേ കളികളത്തില്‍ തന്നെ നടത്തിയ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ വിവിധ ദേവാലയങ്ങളിലെ ടീമുകള്‍ തമ്മില്‍ മത്സരിക്കുകയും ഫൈനല്‍ റൗണ്ടില്‍ കാണികളെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് അസന്‍ഷന്‍ മാര്‍തോമ ചര്‍ച്ച് എക്യൂമെനിക്കല്‍ ബാസ്കറ്റ്ബോള്‍ എവര്റോളിംഗ്കരസ്ഥമാക്കി. ക്രിസ്റ്റേസ് മാര്‍ത്തോമ ചര്‍ച്ച് എക്യൂമെനിക്കല്‍ റണ്ണര്‍ അപ് ട്രോഫിയും നേടി.
ഈ വര്‍ഷത്തെ വോളിബോള്‍ ടൂര്‍ണമെന്റില്‍ സെ.ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെ.പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സെ.തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോന ചര്‍ച്ച് ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ച്, സെ.തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഫിലഡല്‍ഫിയ മാര്‍ത്തോമ ചര്‍ച്ച്, സെ. ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, തുടങ്ങിയ ദേവാലയങ്ങള്‍ പങ്കെടുക്കുകയും ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ അസന്‍ഷന്‍ മാര്‍തോമ ചര്‍ച്ച്, ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ച്, ബെദേല്‍ മാര്‍ത്തോമ ചര്‍ച്ച്, സെ.ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെ.തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോന ചര്‍ച്ച്, സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയ, സെ.തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, തുടങ്ങിയ ദേവാലയങ്ങള്‍ പങ്കെടുത്തു.
വാശിയേറിയ കടുത്ത മത്സരത്തില്‍ ജറിന് ജോണ്‍ (3 പോയിന്റ് ഷൂട്ട്ഔട്ട്), റ്റോം സാജു (ബെസ്റ്റ് ഡിഫന്‍സീവ് പ്ലെയര്‍), ഓസ്റ്റിന്‍ തോമസ് (എംവിപി) എന്നിവര്‍ ബാസ്കറ്റ് ബോളിലും, സുബിന് ഷാജി (ബെസ്റ്റ് സെറ്റര്‍), വിജു ജേക്കബ് (ബെസ്റ്റ് ഡിഫന്‍സീവ് പ്ലെയര്‍), ജിജോ ജോര്‍ജ്ജ് (ബെസ്റ്റ് ഒഫന്‍സീവ് പ്ലെയര്‍), ഷിജോ ഷാജി (എംവിപി) എന്നിവര്‍ വോളിബോളിലും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി.
ഫിലഡല്‍ഫിയയിലെ ഏറ്റവും വലിയ ജനകീയ കായിക മത്സരവേദി സംഘടിപ്പിച്ചു വരുന്നതും കായിക പ്രതിബദ്ധതയുള്ള കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്നതുമായ ഈ കായിക മാമാങ്കം ഇതിനോടകം തന്നെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു എന്നുള്ളതിന്റെ തെളിവായിരുന്നു കാണികളെ കൊണ്ടും മത്സരാര്‍ത്ഥികളെ കൊണ്ടും ഇരു മത്സരവേദികളും ജനനിബിഡമായിരുന്നു വേനല്‍ ചൂടിന്റെ അതിരൂക്ഷമായ കാഠിന്യത്തെ വകവെക്കാതെ ഇരു മത്സരവേദികളിലും വീക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ധാരാളം ആളുകള്‍ വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തിയിരുന്നു അതിലും ഉപരിയായി ധാരാളം യുവതിയുവാക്കള്‍ വരികയും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി എന്നുള്ളതും ഓരോ വര്‍ഷം ചെല്ലുന്തോറും കൂടുതല്‍ ആളുകള്‍ ഈ ഗെയിമുകളില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതും എടുത്തു പറയത്തക്ക മറ്റൊരു നേട്ടമായി കരുതുന്നു.
സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ മാര്‍ട്ടീന വൈറ്റ് (സ്റ്റേറ്റ്-റെപ്രസെന്റേറ്റീവ്, പിഎ) എക്യൂമെനിക്കല്‍ എവര്‍റോളിംഗ് ട്രോഫി സമ്മാനിക്കുകയുണ്ടായി തുടര്‍ന്ന് ക്യാഷ് അവാര്‍ഡുകളും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ട്രോഫികളും വന്ദ്യവൈദീകരും എക്യൂമെനിക്കല്‍ ഭാരവാഹികളും സ്പോണ്‍സേഴ്സും വിതരണം ചെയ്തു.
അബിന്‍ ബാബു(സെക്രട്ടറി) എല്ലാവര്ക്കും നന്ദി അറിയിച്ചു. ഫാ. അബു പീറ്റര്‍, ഫാ. ഷിബു വേണാട്, ഫാ.അനീഷ് തോമസ്, ഫാ. റെനി ഫിലിപ്പ്, ഫാ. സുജിത് തോമസ് എന്നിവരുടെ മഹനീയ സാന്നിധ്യവും തദവസരത്തില്‍ ഉണ്ടായിരുന്നു. രാവിലെ കൃത്യം 8 മണിക്കാരംഭിച്ച എക്യൂമെനിക്കല്‍ ഗെയിം ഡേ സംഘാടക മികവുകൊണ്ടും കൃത്യനിഷ്ഠ കൊണ്ടും വളരെ ഭംഗിയായി നിര്‍വ്വഹിച്ചതിനാല്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഭാരവാഹികള്‍ എല്ലാവരുടെയും മുക്തകണ്ടം പ്രശംസകള്‍ക്ക് പാത്രിഭൂതരായി. ഗ്ലാഡ് വിന് മാത്യു, ഷാലു പുന്നൂസ്, ജീമോന്‍ ജോര്‍ജജ്, സോബി ഇട്ടി, ഷൈലാ രാജന്, ബിനു ജോസഫ്, തോമസ് ചാണ്ടി, സാബു പാമ്പാടി, അക്സാ ജോസഫ്, എം.സി.സേവ്യര്‍, ജോര്‍ജ്ജ് മാത്യു, തോമസ് ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് ഈ വര്‍ഷത്തെ ഗെയിം ഡേക്ക് നേതൃത്വം കൊടുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.philaecumenical.org.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply