Flash News

പുര കത്തിയപ്പോള്‍ വാഴ വെട്ടാന്‍ പോയ മന്ത്രി; അതും ജര്‍മ്മനിയിലേക്ക്

August 17, 2018

k-raju (1)‘പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ പോയി’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ആ പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി ഒരു മന്ത്രി ജര്‍മ്മനിയിലേക്ക് പോയി. വെള്ളപ്പൊക്കത്തില്‍ കേരളം ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോഴാണ് വനം വകുപ്പു മന്ത്രി കെ. രാജു വിദേശത്തേക്ക് പോയത്. കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹമെന്നും ഓര്‍ക്കണം.,

ജര്‍മ്മനിയില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണത്രേ മന്ത്രി അങ്ങോട്ടു പോയത്. എന്നാല്‍ സംഭവം വിവാദമായതോടെ ഒരാഴ്ചത്തെ സന്ദര്‍ശനപരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അപ്പോഴേക്കും വെള്ളമിറങ്ങി കേരളം പഴയ രീതിയിലാകുമെന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുന്നത്.

ഏതായാലും എത്രയും പെട്ടെന്നു പരിപാടികളില്‍ പങ്കെടുത്ത് തിരിച്ചു നാട്ടിലെത്തണം, ഒരാഴ്ചത്തെ പരിപാടി വെട്ടിച്ചുരുക്കി രണ്ടു ദിവസം കൊണ്ട് തീര്‍ത്ത് നാട്ടില്‍ തിരിച്ചെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ‘വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാരവാഹികളോട് കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവസ്ഥ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ടു. അനുഭാവ നിലപാടെടുക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ച’തെന്നും മന്ത്രി രാജു പറഞ്ഞു.

ജര്‍മനിയിലെ വിവിധ ദേവാലയങ്ങളില്‍ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പിരിവ് ആരംഭിച്ചതായും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നു നാട്ടിലെത്തി നേരിട്ടു സഹായം ചെയ്യാനുള്ള കാര്യങ്ങളും തീരുമാനിച്ചെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു. യാത്ര ചെയ്യാനുള്ള അസൗകര്യങ്ങള്‍ നിലവിലുണ്ട് എങ്കിലും സഹായവുമായി ഉടന്‍ നാട്ടില്‍ എത്താമെന്ന പ്രതീക്ഷയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍.

അതേസമയം, തോരാമഴയില്‍ ദുരിതക്കയത്തിലകപ്പെട്ടവരുടെ കണ്ണീരൊപ്പാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഉറക്കമിളച്ച്‌ പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിനുശേഷം ഇന്ന് സംസ്ഥാനത്താകമാനം നടപ്പാക്കേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെയും അതിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നതിന്റെയും തിരക്കിലായിരുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top