Flash News

ദുരന്തബാധിതരുടെ കണ്ണീരൊപ്പുവാന്‍ കൈകോര്‍ക്കുക: കെ. എം. വര്‍ഗീസ്

August 18, 2018 , മീഡിയ പ്‌ളസ്

PERUNNAL NILAVU RELEASED

മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ഡ്രീം ഫൈവ് കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്‍ നാസറിന് ആദ്യ പ്രതി നല്‍കി ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് പ്രകാശനം ചെയ്യുന്നു

ദോഹ: പ്രളയക്കെടുതി ദുരന്തം വിതച്ച് കേരളമൊന്നടങ്കം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ദുരന്തബാധിതരുടെ കണ്ണീരൊപ്പുവാന്‍ കൈകോര്‍ക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യമെന്ന് ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ഒന്നിപ്പിക്കാനും സൗഹാര്‍ദ്ധത്തോടെയുള്ള സഹവര്‍തിത്വത്തിന് സജ്ജരാക്കാനുമാണ് ഓരോ ആഘോഷവും ഉദ്ദേശിക്കുന്നത്. ദുരിതങ്ങളും പ്രതിസന്ധികളും കൂടുതല്‍ നല്ല മനസും ചിന്തയുമുളള സമൂഹത്തിന്റെ സൃഷ്ടിപ്പിനാണ് കാരണമാവേണ്ടത്.

ഡ്രീം ഫൈവ് കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്‍ നാസര്‍ പെരുന്നാള്‍ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തെ കൂടുതല്‍ കരുത്തരാക്കുവാനും മാനവികതയുടെ വികാരം അടടാളപ്പെടുത്തുവാനും സഹായകമാകുമെന്ന് ആദ്യ പ്രതി സ്വീകരിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മതജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രളയക്കെടുതി നേരിടുന്നതെന്നും ഓണവും ബക്രീദും ഉദ്‌ഘോഷിക്കുന്ന ഏകമാനവികതുടേയും സ്‌നേഹത്തിന്റേയും ശക്തമായ പരിസരമാണ് കാണുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മീഡിയ പ്‌ളസ് സി. ഇ. ഒ. ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു. പ്രകൃതിയോടും സമസൃഷ്ടികളോടും മനുഷ്യന്‍ വികൃതമായി പെരുമാറുമ്പോഴാണ് ദുരന്തങ്ങളുടെ പെരുമഴകളുണ്ടാകുന്മനതെന്നും ഇത്തരം പ്രതിസന്ധികള്‍ ശരിയായ തിരിച്ചറിവും പശ്ചാതാപവുമാണ് സമ്മാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞേു. യൂനിമണി മാര്‍ക്കറ്റിംഗ് മാനേജര്‍ നിഷാദ് കോട്ടംപുലാന്‍ സംസാരിച്ചു. കഌക്കോണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സലീം, സാന്‍ഫോര്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഷെര്‍ലി ഫിലിപ് , ശിഹാബ് മങ്കട എന്നിവര്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top