Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു   ****   

കേരളത്തിലെ പ്രളയക്കെടുതി; മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷ പരിപാടികള്‍ മാറ്റി വെച്ചു

August 18, 2018 , ജോര്‍ജ് തുമ്പയില്‍

HG Zachariah Mar Nicholovos July 10ന്യൂയോര്‍ക്ക് : ആഗസ്റ്റ് 26ന് നടത്താനിരുന്ന മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷപരിപാടികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വെച്ചതായി ഭദ്രാസന കൗണ്‍സിലിനുവേണ്ടി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു.

പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ സഹജീവികള്‍ വിറങ്ങലിച്ചും, എല്ലാം നഷ്ടപ്പെട്ടും നില്‍ക്കുമ്പോള്‍ ആഘോഷപരിപാടികള്‍ക്ക് പ്രസക്തിയില്ല എന്ന തിരിച്ചറിവിലാണ് തിയതി മാറ്റം എന്ന് ഭാരവാഹികള്‍ പറഞ്ഞു. അനേകം പേരുടെ ജീവന്‍ പൊലിയുകയും എണ്ണായിരത്തോളം കുടുംബങ്ങളിലെ നാലുലക്ഷത്തോളം പേര്‍ മൂവായിരം ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്ന അവസ്ഥ ഭീകരമാണ്. മരണത്തെ മുന്നില്‍ കണ്ടാണ് ചെങ്ങന്നൂരിലും, പന്തളത്തും, ചാലക്കുടിയിലും മറ്റ് പല സ്ഥലങ്ങളിലും ആളുകള്‍ കഴിയുന്നത്.

പരിശുദ്ധ കാതോലിക്കാ ബാവായും, ഭദ്രാസന മെത്രാപോലീത്തയും നേതൃത്വം നല്‍കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടതായ ഫണ്ട് ശേഖരിക്കുന്നതിനും ഭദ്രാസന കൗണ്‍സില്‍ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ, പരിശുദ്ധ സുന്നഹദോസില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലായിരുന്ന മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്താ, മാതാവിനോടൊപ്പം പ്രളയ ഭീതിയിലായിരുന്ന മേപ്രാലില്‍ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറിയതായി ഭദ്രാസന ജനങ്ങള്‍ക്കയച്ച സന്ദേശത്തില്‍ സൂചിപ്പിച്ചു. ഭദ്രാസന തലത്തിലുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനും വേണ്ട കൈത്താങ്ങലുകള്‍ നല്‍കുവാനും കല്‍പനയിലൂടെ മാര്‍ നിക്കോളോവോസ് ആഹ്വാനം ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top