Flash News
സംഘ്പരിവാറിനേയും ആര്‍‌എസ്‌എസ്സിനേയും പിന്തുടര്‍ന്ന് കോണ്‍ഗ്രസും ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിച്ചിട്ടേ മടങ്ങൂ എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും   ****    കറുത്ത കൊടി കാണുമ്പോള്‍ വിരണ്ടോടാന്‍ ഞാന്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല മന്ത്രിയായത്, എകെജി സെന്ററില്‍ നിന്നാണ്; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍   ****    വിദേശരാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയകള്‍ വഴി ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു   ****    ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രംഗീലയിലൂടെ ബോളിവുഡ് തരംഗം സണ്ണി ലിയോണ്‍   ****   

ദിലീപും അമല പോളും നേരിട്ടെത്തി; ദുരിതാശ്വാസ ക്യാമ്പുകളില്‍ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

August 18, 2018

dileepഅപ്രതീക്ഷിതമായി വന്നു ഭവിച്ച പേമാരിയും മഹാപ്രളയവും കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തങ്ങളുമായി ആയിരങ്ങളാണ് മുന്നോട്ട് വരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നുണ്ട്. സിനിമാ താരങ്ങളായ ടോവിനോയും ജയസൂര്യയും ഇന്ദ്രജിത്തും പൃഥിരാജുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലും ഇന്നും ക്യാമ്പുകളില്‍ സഹായങ്ങളെത്തിച്ചുകൊണ്ടിരിക്കുകയാണ്.

അഭിനേതാക്കളായ ദിലീപും അമലപോളും നേരിട്ട് കടകളില്‍ എത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുകള്‍ വാങ്ങിച്ചു നല്‍കിയത്. ഷൂട്ടിങ്ങിനിടെ കൈക്ക് പരിക്കു പറ്റിയതിനാല്‍ പ്ലാസ്റ്റര്‍ ധരിച്ചുകൊണ്ടായിരുന്നു അമലാ പോള്‍ കടകളില്‍ എത്തിയത്. ക്യാമ്പുകളിലേക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ ഇവര്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിച്ചു.

dileep2 dileep3 dileep4 dileep5 dileep6 dileep7 dileep8

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top