Flash News

പട്ടാളത്തെ ദുരന്തനിവാരണ ദൗത്യം ഏല്പിച്ചാല്‍ കേരളത്തിലെ സിവില്‍ ഭരണം ഇല്ലാതാകുമെന്ന് കോടിയേരി

August 19, 2018 , .

kodiyerതിരുവനന്തപുരം: പ്രളയം നേരിടാന്‍ പട്ടാളത്തെ ഏല്‍പ്പിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം കുബുദ്ധിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത ഇല്ലാതാക്കാനുള്ള കുബുദ്ധിയാണ് ഇത്. സൈന്യത്തെ ഏല്‍പ്പിച്ചാല്‍ സിവില്‍ ഭരണം ഇല്ലാതാകുമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ഓഗസ്റ്റ് 15നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ഇതേ ആവശ്യം ചെന്നിത്തല വീണ്ടും ഉയര്‍ത്തിയിരുന്നു. രക്ഷാദൗത്യം സൈന്യത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top