Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് സാഹിത്യമ്മേളനം ആഗസ്റ്റ് 26 നു

August 19, 2018 , ജിനേഷ് തമ്പി

thresyammaന്യൂജേഴ്‌സി : കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അതിദാരുണമായ പ്രകൃതി ക്ഷോഭത്തിന്റെയും, വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസമാഹരണം നടത്തുവാന്‍ ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ പരിപാടികളുടെ ഭാഗമായി നടക്കുന്ന സാഹിത്യമ്മേളനം ആഗസ്റ്റ് 26 ന് ന്യൂജേഴ്‌സിയിലെ റിനൈസെന്‍സ് ഹോട്ടലില്‍ ക്രമീകരിച്ചിരിക്കുന്നു.

അമേരിക്കയിലും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കും. സാഹിത്യമേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവയിത്രിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകയുമായ ത്രേസ്യാമ്മ നാടാവള്ളില്‍ (കോച്ചേച്ചി ) ‘സാഹിത്യകാരന്റെ ആവിഷ്കാരസ്വാന്ത്ര്യം ‘എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് സാഹിത്യ നിരൂപകനും ചിന്തകനുമായ ജോണ്‍ എബ്രഹാം, എഴുത്തുകാരനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ മുരളി ജെ നായര്‍, മാധ്യമപ്രവര്‍ത്തകന്‍ കൗണ്‍സിലര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എം. കെ. ലൂക്കോസ് മന്നിയോട്ട്, പ്രവാസി എഴുത്തുകാരനും നാടകകൃത്തുമായ പി.ടി. പൗലോസ്, ലാന ജോയിന്റ് സെക്രട്ടറിയും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.കെ. ജോണ്‍സന്‍, നോവലിസ്റ്റും നിരൂപകനുമായ സാംസി കൊടുമണ്‍ എന്നിവര്‍ വിശകലന പ്രഭാഷണം നടത്തും. അതിനുശേഷം അഭിപ്രായപ്രകടനത്തിനും ചര്‍ച്ചയ്ക്കുമുള്ള സമയമുണ്ടായിരിക്കും. സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ ത്രേസ്യാമ്മ നാടാവള്ളില്‍, ജോൺ എബ്രഹാം എന്നിവര്‍ ആയിരിക്കും.

നാട്ടിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാകും മുന്‍പേ നിശ്ചയിച്ച കോണ്‍ഫറന്‍സ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയെങ്കിലും സമാഹരിച്ചു നല്‍കുന്നതിനുവേണ്ടി വിവിധ വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജനുകള്‍ ഇതിനോടകം ഏകദേശം 30 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു. കേരളത്തിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകള്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അയച്ച് കേരളത്തിലെ ദുരന്തമുഖത്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വരികയാണ്.

WMC conference image


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top