Flash News

സൗഹൃദത്തിന്റെ തുരുത്തുകള്‍ക്ക് ശക്തി പകരുക : മഞ്ഞളാംകുഴി അലി എം.എല്‍.എ

August 20, 2018 , അഫ്സല്‍ കിളയില്‍

PERUNNAL NILAV RELEASED

ബലിപെരുന്നാളിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം വടക്കാങ്ങര നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദറിന് ആദ്യ പ്രതി നല്‍കി മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വ്വഹിക്കുന്നു

മലപ്പുറം : ഏക മാനവികതയും മനുഷ്യ സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന സൗഹൃദത്തിന്റെ തുരുത്തുകള്‍ക്ക് ശക്തി പകരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ അഭിപ്രായപ്പെട്ടു. ഖത്തറിലെ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയകെടുതികളും പ്രകൃതി ദുരന്തങ്ങളുമൊക്കെ എന്ത് മാത്രം നിസഹായരാണ് മനുഷ്യന്‍ എന്ന് ബോധ്യപ്പെടുത്തിയ നാളുകളായിരുന്നു. സ്‌നേഹവും സാഹോദര്യവും കൈമുതലാക്കിയ നീക്കങ്ങളാണ് ഈ ദുരന്ത കാലത്തും നമുക്ക് ഏറെ ആശ്വാസം പകരുന്നത്. എല്ലാ മതജാതി രാഷ്ട്രീയ ചിന്തകള്‍ക്കുമതീതരായി മനുഷ്യപ്പറ്റിന്റെയും മാനവ സൗഹൃദത്തിന്റെയും തുരുത്തുകള്‍ക്ക് ശക്തി പകരുന്നതിലൂടെ മാത്രമേ മാനവരാശിയുടെ സമാധാനപരമായ നിലനില്‍പ്പ് സാധ്യമാവുകുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

വടക്കാങ്ങര നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ആഘോഷാവസങ്ങളെ സമൂഹത്തിന്റെ സാമൂഹ്യാന്തരീക്ഷം മെച്ചപ്പെടുത്തുവാന്‍ പ്രയോജനപ്പെടുത്തുക എന്നത് ഒരു പുണ്യപ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഏകമാനവികതയും മനുഷ്യത്വവുമാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത്. സാഹോദര്യവും സമത്വവും പരസ്പരം അടുപ്പിക്കുവാനും സഹകരണത്തിന്റെ പുതിയ മേഖല കണ്ടെത്താനുമാണ് സഹായകമാകേണ്ടത്. ഈ രംഗത്ത് ശക്തമായ വെല്ലുവിളികളുയരുമ്പോള്‍ സാമൂഹ്യ സൗഹാര്‍ദ്ദം ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് നടത്തുന്ന ഏത് ശ്രമവും ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനും പരസ്പരം ഒത്തൊരുമയോട് കൂടി മുന്നോട്ട് പോകുവാനും സഹായകമാവുന്ന സാഹചര്യങ്ങള്‍ ഒരുക്കാനാണ് പെരുന്നാള്‍ നിലാവ് ഉദ്ദേശിക്കുന്നതെന്നും കേരളത്തിനകത്തും പുറത്തും ഇതിന് ലഭിക്കുന്ന സ്വീകാര്യത വളരെ പ്രതീക്ഷാനിര്‍ഭരമാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങള്‍ പരസ്പരം സ്‌നേഹം പങ്ക് വെക്കാനുള്ള വിശേഷപ്പെട്ട സന്ദര്‍ഭങ്ങളാണ്. യാതൊരു പിശുക്കും കാണിക്കാതെ സ്‌നേഹം ആശംസിക്കുവാനും പങ്ക് വെക്കുവാനും സമൂഹം ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

അഡ്വ. ടി.കുഞ്ഞാലി, മുഹമ്മദ് റഫീഖ് വടക്കാങ്ങര, അഫ്‌സല്‍ കിളയില്‍, ശറഫുദ്ധീന്‍ തങ്കയത്തില്‍, സിയാഹുറഹ്മാന്‍ മങ്കട, കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top