Flash News

തന്റെ മുതുക് ചവിട്ടുപടിയാക്കി ജനങ്ങളെ ബോട്ടില്‍ കയറാന്‍ സഹായിച്ച ജെയ്സലിന് അഭിനന്ദന പ്രവാഹം

August 21, 2018

jaisalമലപ്പുറം: പ്രളയത്തില്‍ പെട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ രക്ഷാബോട്ടില്‍ കയറ്റാന്‍ തന്റെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലിന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹം. ആളുകള്‍ക്കും ബോട്ടിനുമിടയില്‍ മൂക്ക് വെള്ളത്തില്‍ മുട്ടുംവിധം ജെയ്‌സല്‍ മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന ഈ രംഗം ക്യാമറയില്‍ പകര്‍ത്തുന്നവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു, ‘ചെരിപ്പൂര്.. അത് കല്ലല്ല, ഒരു മനുഷ്യനാണ്’.

ട്രോമാകെയര്‍ വൊളന്റിയര്‍ കൂടിയാണ് മത്സ്യത്തൊഴിലാളിയായ ജെയ്‌സല്‍. ആവില്‍ ബീച്ചില്‍ പാതിഷീറ്റിട്ട, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഭാര്യ ജസീറയ്ക്കും മൂന്നു മക്കളോടുമൊപ്പമാണ് താനൂര്‍ ചാപ്പപ്പടിയിലെ കുട്ട്യാച്ചീന്റെ പുരയ്ക്കല്‍ ജെയ്‌സല്‍(32)താമസം. പ്രയാസങ്ങളൊന്നും ആരോടും പറയാന്‍ താത്പര്യമില്ല. ബന്ധുക്കള്‍ സഹായിച്ച് വാങ്ങിയ നാലരസെന്റ് സ്ഥലത്താണ് ഈ ഒറ്റമുറി വീട്. ഒരുഭാഗം തെങ്ങുവീണ് തകര്‍ന്ന് ചോര്‍ന്നൊലിക്കുന്നുണ്ട്. ഇവര്‍ പണിയെടുത്തിരുന്ന വള്ളവും വലയും കഴിഞ്ഞ ഓഖി ദുരന്തത്തില്‍ നശിച്ചു.

ഒരു മികച്ച ഫുട്‌ബോള്‍കളിക്കാരന്‍ കൂടിയാണ് ജെയ്‌സല്‍. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ജിര്‍വാന്‍ ജമൂവി, രണ്ടില്‍ പഠിക്കുന്ന ജിഫമോള്‍, ഒന്നില്‍ പഠിക്കുന്ന ജുബിമോള്‍ എന്നിവരാണ് മക്കള്‍. വാര്‍ത്തകണ്ട് സംവിധായകന്‍ വിനയന്‍ ഒരുലക്ഷം രൂപ ജെയ്‌സലിന് സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top