Flash News

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബഹ്‌റൈന്‍ ലാല്‍ കെയേഴ്സിന്റെ കൈത്താങ്ങ്

August 23, 2018 , ജഗത് കെ

Lalcares-bahrain-flood-relief-1പ്രളയത്തില്‍പെട്ട് സര്‍വ്വതും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കേരളത്തിലെ സഹജീവികള്‍ക്ക് ഒരു കൈത്താങ്ങാവാന്‍ വേണ്ടി ആഗോള തലത്തില്‍ ലാല്‍ കെയെഴ്സ് ആരംഭിച്ച “കെയര്‍ ഫോര്‍ കേരള” എന്ന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് അംഗങ്ങള്‍ ചേര്‍ന്ന് സ്വരൂപിക്കുകയും, ബഹ്‌റൈനിലെ സുമനസ്സുകള്‍ എത്തിക്കുകയും ചെയ്ത 600 കിലോ വരുന്ന വിവിധ അത്യാവശ്യ സാധനങ്ങള്‍, സൂപ്പര്‍ നെറ്റ് കാര്‍ഗോയുടെ സഹകരണത്തോടെ നാട്ടിലേക്കു ഇന്ന് കയറ്റി അയച്ചു.

ലാല്‍ കെയെഴ്സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം ഫൈസല്‍, ഷൈജു, ഡിറ്റോ, പ്രജില്‍, മണിക്കുട്ടന്‍, എന്നിവരുടെ നേതൃത്വത്തില്‍ അരുണ്‍ തൈക്കാട്ടില്‍, അനു എബ്രഹാം, അരുണ്‍ നെയ്യാര്‍, അജി ചാക്കോ, ജസ്റ്റിന്‍, മനോജ്, ഗോപേഷ്, വിഷ്ണു, രതിന്‍ എന്നിവര്‍ ചേര്‍ന്നാണ് സാധനങ്ങള്‍ സ്വരൂപിച്ച് തയ്യാറാക്കിയത്.

Lalcares-bahrain-flood-relief-2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top