- Malayalam Daily News - http://www.malayalamdailynews.com -

പ്രളയദുരന്തത്തില്‍ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഫ്രണ്ട്സ് ഓഫ് ബഹ്‌റൈനും

Logoപ്രളയദുരന്തത്തില്‍ പെട്ട കേരളത്തിനു കൈത്താങ്ങാവാന്‍ ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍ ഈ വര്‍ഷം നടത്താനിരുന്ന ഈദ് ഓണം ആഘോഷ പരിപാടികള്‍ നിര്‍ത്തി വയ്ക്കുകയും ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ വേണ്ടി ആഘോഷങ്ങള്‍ക്ക് വേണ്ടി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കുവാനും തീരുമാനം എടുത്തതായി ഭാരവാഹികളായ എഫ്. എം ഫൈസല്‍, ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍ പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍, വനിതാ വിഭാഗം പ്രസിഡന്റ് റീന രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടില്‍ ഉള്ള അംഗങ്ങള്‍ അടുത്തുതന്നെ ഫണ്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് കൈമാറും.

[1] [2] [3] [4] [5]