Flash News

ഡാളസ് മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം റദ്ദ് ചെയ്തു

August 24, 2018 , Moideen Puthenchira

DMA logoഡാളസ്: ഡാളസ് മലയാളി അസ്സോസിയേഷന്‍ (ഡിഎംഎ) ഇത്തവണത്തെ ഓണാഘോഷം റദ്ദാക്കിയാതായി പ്രസിഡന്റ് സാം മത്തായി അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) കേരളത്തില്‍ നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് ഓണാഘോഷ പരിപാടികള്‍ക്ക് നീക്കി വെച്ച തുക കൈമാറി ഡിഎംഎയും ഇതില്‍ പങ്കാളികളാകും.

ആഗസ്റ്റ് 20 നു നടന്ന ഡിഎംഎയുടെ യോഗത്തിലായിരുന്നു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പ്രളയദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസം നേരിട്ടെത്തിക്കുമെന്നു പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നേതൃത്വം നല്‍കുന്ന ഫോമാ നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top