Flash News

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചിച്ചു

August 24, 2018 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

IMG_0736മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപോലീത്തയുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചനം അറിയിച്ചു.

മലങ്കര സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും 1985 മാര്‍ച്ച് 10-ന് ചെങ്ങന്നൂര്‍ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതല്‍ ഭദ്രാസനാധിപന്‍ എന്ന നിലയില്‍ ആ ഭദ്രാസനത്തെ ഇന്നത്തെ രീതിയില്‍ വളര്‍ത്തി കൊണ്ടുവരുവാന്‍ അക്ഷീണം പ്രയക്നിച്ച പിതാവായിരുന്നു മാര്‍ അത്തനാസിയോസ് മെത്രാപോലീത്ത എന്ന് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത അഭി ഡോ സഖറിയാ മാര്‍ അപ്രേം അനുസ്മരിച്ചു.

ഓര്‍ത്തഡോക്സ് സഭാ സിനഡ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ഗുജറാത്തില്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. വിഭ്യാഭ്യാസ മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. സഭയുടെ മിഷന് പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കി. ഭദ്രാസന സെക്രട്ടറി ഫാ ഫിലിപ്പ് എബ്രഹാം വൈദിക സെക്രട്ടറി ഫാ. പി.സി. ജോര്‍ജ്ജ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസന മാനേജിഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ അനുശോചിച്ചു. ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും വരുന്ന ഞായറാഴ്ച പ്രത്യേക അനുസ്‍മരണ പ്രാര്‍ഥന നടത്തണമെന്ന് മാര്‍ അപ്രേം അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top