Flash News

ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്‍ – 77) ന്യൂജെഴ്‌സിയില്‍ നിര്യാതനായി

August 24, 2018 , സന്തോഷ് എബ്രഹാം

obitന്യൂജെഴ്‌സി: ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്‍ – 77) ന്യൂജെഴ്‌സിയില്‍ നിര്യാതനായി. പൂവത്തൂര്‍ കയ്യാലക്കകത്ത് വെള്ളുവനാലില്‍ കെ.വി. ഈശോയുടെയും ഏലിയാമ്മ ഈശോയുടെയും പുത്രനാണ്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ 1959 മുതല്‍ 1972 വരെ പ്രവര്‍ത്തിച്ചു. 1973-ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ആര്‍.എന്‍. ആയാണു ജോലി തുടങ്ങിയത്. പിന്നീട് ന്യൂയോര്‍ക്ക് കൈറോപ്രാക്ടിക് കോളജില്‍ നിന്നു ബിരുദമെടുത്തു. ന്യൂയോര്‍ക്കിലും പെന്‍സില്‍‌വേനിയയിലും മെഡിക്കല്‍ ഓഫീസുകള്‍ തുറന്നു. 1995-ല്‍ ന്യൂജെഴ്‌സിയില്‍ മില്‍സ്റ്റോണ്‍ ടൗണ്‍ഷിപ്പില്‍ സ്ഥിരതാമസമാക്കി.

തിരുവല്ല ഇരുവള്ളിപ്ര കാഞ്ഞിരത്തറ കുടുംബാംഗം പരേതയായ ഏലിയാമ്മ ഏബ്രഹാം (അമ്മുക്കുട്ടി) ആണു ഭാര്യ.

മക്കള്‍: ഡോ. ബ്ലെസന്‍ ഏബ്രഹാം, ലീന ലൗഗര്‍.

മരുമക്കള്‍: ഷര്‍ലി ഏബ്രഹാം, ഷോണ്‍ ലൗഗര്‍.

കൊച്ചുമക്കള്‍: ഈഥന്‍ ഏബ്രഹാം, ഡാനിയല്‍ ഏബ്രഹാം, ജോണ്‍ ലൗഗര്‍.

സഹോദരരില്‍ മോളി ഏബ്രഹാം ജീവിച്ചിരിപ്പുണ്ട്. പരേതരായ വര്‍ഗീസ് ഈശോ, ചിന്നമ്മ തോമസ്, കുഞ്ഞമ്മ തോമസ്, മേരി ചെറിയാന്‍, തങ്കമ്മ ജേക്കബ് എന്നിവരാണു മറ്റു സഹോദരര്‍.

പൊതുദര്‍ശനം: ആഗസ്റ്റ് 24 വെള്ളി 5 മുതല്‍ 9 വരെ: ഫ്രീമാന്‍ ഫ്യൂണറല്‍ ഹോം, റൂട്ട് 9 നോര്‍ത്ത്, മണലപന്‍, ന്യു ജെഴ്‌സി.

സംസ്‌കാര ശുശ്രൂഷ: ആഗസ്റ്റ് 25 ശനി രാവിലെ 10 മണി ഫ്രീമാന്‍ ഫ്യൂണറല്‍ ഹോം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top