Flash News

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി തിരുവല്ല അസോസിയേഷന്‍

August 25, 2018 , ഷാജി രാമപുരം

IMG-20180824-WA0005ഡാളസ്: ഡാളസിലെ തിരുവല്ലക്കാരുടെ കൂട്ടായ്മയായ തിരുവല്ല അസോസിയേഷന്‍ നടത്താനിരുന്ന ഓണാഘോഷപരിപാടികള്‍ ഇത്തവണ വേണ്ടെന്നു തീരുമാനിക്കുകയും ആയതിലേക്ക് ചെലവഴിക്കാനിരുന്ന തുക ഉള്‍പ്പടെ പരമാവധി പണം സമാഹരിച്ച് കേരളത്തിലെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാനായി തീരുമാനം എടുത്തു.

തിരുവല്ല മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണ കിറ്റിനായി 2 ലക്ഷം രൂപ ഇതിനോടകം നല്‍കി.

അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതി ദുരന്തത്തില്‍പ്പെട്ട് സര്‍വതും നഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങളെ എല്ലാം മറന്ന് സഹായിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളേയും സന്നദ്ധ സംഘടനകളേയും എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും മാതൃനാടിന്റേയും സഹോദരങ്ങളുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

തിരുവല്ല അസോസിയേഷനുമായി ചേര്‍ന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ജെ.പി ജോണ്‍ 214 717 0184, സോണി ജേക്കബ് 469 767 3434, സുനില്‍ തലവടി 214 543 7556, തോമസ് ഏബ്രഹാം 817 714 0535, സുനു മാത്യു 682 560 9642, ബിജു വര്‍ഗീസ് 214 208 6078.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top