Flash News

കേരളത്തിന് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായഹസ്തം; 175 ടണ്‍ സാധനങ്ങളുമായി എമിറേറ്റ്സ് സ്‌കൈ തിരുവനന്തപുരത്ത്; ഇതര സംസ്ഥാനങ്ങളില്‍ നിന്നയച്ച സാധനസാമഗ്രികള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ റെയില്‍‌വേ സ്റ്റേഷനില്‍ കുന്നുകൂടുന്നു

August 26, 2018

fLIGHTപ്രളയദുരന്തത്തില്‍ പെട്ട കേരളത്തിന് യുഎ‌ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൈത്താങ്ങ്. യുഎഇയില്‍നിന്ന് ദുരിതാശ്വാസ വസ്തുക്കളുമായുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി. ദുരിതബാധിതര്‍ക്കാവശ്യമായ 175 ടണ്‍ സാധനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിച്ചത്. കേരളത്തിന് വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ യുഎഇയില്‍നിന്ന് ഇത്രയും വലിയ സഹായം എത്തുന്നത്.

ഉണങ്ങിയ ഭക്ഷണ സാധനങ്ങള്‍, കമ്പിളി, ജീവന്‍രക്ഷാ ബോട്ടുകള്‍ തുടങ്ങി 175 ടണ്‍ സാധനങ്ങളാണ് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തിയത്. യുഎഇയിലെ ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സംഭാവന ചെയ്ത സാധനങ്ങളും ഇവയില്‍ ഉള്‍പ്പെടും. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരിതാശ്വാസ വസ്തുക്കള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാണ് പദ്ധതി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നയച്ച ദുരിതാശ്വാസ സാധനങ്ങള്‍ സ്വീകരിക്കാന്‍ ആളില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടന്ന് നശിക്കുന്നു

reliefകൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നയച്ച ദുരിതാശ്വാസ സാമഗ്രികള്‍ സ്വീകരിക്കാന്‍ ആളില്ലാതെ എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു. മരുന്ന്, കുടിവെള്ളം, ബിസ്‌കറ്റ്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് സൗത്ത് സ്റ്റേഷനില്‍ കെട്ടിക്കിടന്ന് നശിക്കുന്നത്. മൂന്നു ദിവസമായി സാധനങ്ങള്‍ ഇവിടെ നാഥനില്ലാതെ കിടക്കുന്നു.

ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നയച്ച ദുരിതാശ്വാസ സാമഗ്രികളാണ് ഇവയില്‍ ഏറെയും. വെള്ളപ്പൊക്കദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യസ്‌നേഹികള്‍ അയച്ച മരുന്നും, കുടിവെള്ളവും, ഭക്ഷണവും വസ്ത്രവുമെല്ലാമാണ് എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ അനാഥമായി കിടക്കുന്നത്. പല പാക്കറ്റുകളിലും സ്വീകരിക്കേണ്ട ആളുകളുടെ കൃത്യമായ വിലാസമില്ല.

കേരള ഫ്‌ലഡ് വിക്ടിംസ്, കേരള ഫ്‌ലഡ് റിലീഫ് തുടങ്ങിയ പേരുകളിലാണ് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിയിരിക്കുന്നത്. ഇനി കൃത്യമായ വിലാസമുള്ള പാക്കറ്റുകളാകട്ടെ, വ്യക്തികള്‍ ഏറ്റെടുക്കാന്‍ എത്തിയിട്ടില്ലാത്തതിനാലും പ്ലാറ്റ്‌ഫോമില്‍ കുന്നുകൂടുകയാണ്. പ്ലാറ്റ് ഫോമിലായതിനാല്‍ മഴപെയ്താല്‍ ഈര്‍പ്പമടിച്ച് ഭക്ഷ്യവസ്തുക്കള്‍ നശിക്കും. മാത്രമല്ല, കുടിവെള്ള കുപ്പികളും ബിസ്‌കറ്റ് പായ്ക്കറ്റുകളും ആര്‍ക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാവുന്ന സ്ഥിതിയാണ്. ജനപ്രതിനിധികളുടേയും ജില്ലാഭരണകൂടത്തിന്റേയും അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ ഇതരസംസ്ഥാനക്കാര്‍ മലയാളികള്‍ക്കുനീട്ടിയ സഹായഹസ്തം ദുരിതമനുഭവിക്കുന്ന അനേകരുടെ കൈകളിലെത്താതെപോകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top