Flash News

ഡാളസ് സൗഹൃദ വേദി ഓണാഘോഷ പരിപാടി വേണ്ടെന്നു വെച്ചു

August 26, 2018

dsvഡാളസ്:ഡാളസ് സൗഹൃദ വേദി സെപ്റ്റംബര്‍ 2 നു നടത്തുവാനിരുന്ന ഓണാഘോഷ പരിപാടികള്‍ റദ്ദു ചെയ്തതായി പ്രസിഡണ്ട് അജയകുമാര്‍ അറിയിച്ചു.പകരം സെപ്റ്റംബര്‍ 2 നു റോസ്മഡ് സിറ്റി ഹാളില്‍ കൂടുന്ന പൊതു യോഗത്തില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് കേരള മുഖ്യ മന്ത്രയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുവാനുള്ള തീരുമാനം കൈ കൊള്ളും.

പ്രകൃതി ദുരന്തത്തില്‍ മുഖച്ഛായ നഷ്ട്ടപ്പെട്ട കേരള മണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും പൂര്‍വ സ്ഥിതി നേടിയെടുക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ദുരിതാശ്വാസ ധന സഹായം ഒറ്റ തവണകൊണ്ടു നിര്‍ത്തരുതെന്നും, തുടര്‍ന്നും ധനസഹായം എത്തിക്കണമെന്നും മറ്റു സംഘടനകളോട് സൗഹൃദ വേദി പ്രസിഡണ്ട് ആഭ്യര്‍ത്ഥിച്ചു.

എബി മക്കപ്പുഴ

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top