Flash News

അന്നമ്മ പീറ്റര്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി

August 26, 2018

Untitledന്യൂയോര്‍ക്ക്: തൃശൂര്‍ പീച്ചി മൂത്തമുളയില്‍ (പൂവത്തുവീട്ടില്‍) പരേതനായ എം.ഒ. പീറ്ററുടെ (പത്രോസ്) ഭാര്യ അന്നമ്മ പീറ്റര്‍ (84) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

തൃശൂര്‍ കണ്ണാറ സ്‌കൂള്‍ അധ്യാപികയായിരുന്ന പരേത ന്യൂയോര്‍ക്കില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. യോങ്കേഴ്‌സ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.

മക്കള്‍: ന്യൂയോര്‍ക്ക് ഷാരോണ്‍ വോയിസ് ഡയറക്ടറും അറിയപ്പെടുന്ന ഗായകനുമായ ഷാജു എം പീറ്റര്‍, റെജി എം പീറ്റര്‍, ജെസ്സി മാത്യു, ടെസി ചെറിയാന്‍, ലിസി സതീഷ്, ജോജി എം പീറ്റര്‍ (എല്ലാവരും ന്യൂയോര്‍ക്ക്).

മരുമക്കള്‍: ജ്യോതി പീറ്റര്‍, ഷീബാ പീറ്റര്‍, ബെന്നി മാത്യു, ചെറിയാന്‍ വര്‍ഗീസ്, സതീഷ് തോമസ്, ബിന്ദു പീറ്റര്‍.

മെമ്മോറിയല്‍ സര്‍വീസ്: ആഗസ്റ്റ് 28 ചൊവ്വ 4 മുതല്‍ 9 വരെ ഫ്ലിന്‍ മെമ്മോറിയല്‍ ഹോം, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10710 (Flynn Memorial Home, Inc. 1652 Central Park Avenue, Yonkers, NY 10710)

സംസ്‌കാര ശുശ്രൂഷ: ആഗസ്റ്റ് 29 ബുധനാഴ്ച രാവിലെ 8 മണിക്ക് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച്, യോങ്കേഴ്‌സ് (St Andrews Marthoma Church, 58 Crescent Place, Yonkers, NY 10704). തുടര്‍ന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ സംസ്‌കാരം.

വിവരങ്ങള്‍ക്ക്: ഷാജു പീറ്റര്‍ 646-685-1508, റെജി പീറ്റര്‍ 914-450-4087, ജോജി പീറ്റര്‍ 914-275-2760

പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top