Flash News

പ്രവാസി സംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഡോ. കെ. മുഹമ്മദ് ബഷീര്‍

August 27, 2018 , മീഡിയ പ്ലസ്

GIFA AWARD WINNERS

അവാര്‍ഡ് ജേതാക്കള്‍ വൈസ് ചാന്‍സിലറോടൊപ്പം

പ്രവാസികള്‍ പൊതുവിലും സംരംഭകര്‍ വിശേഷിച്ചും സംസ്ഥാനത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ വഹിക്കുന്ന പങ്ക് മാതൃകപരമാണെന്ന് കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് രവീസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ വിവിധ തുറകളില്‍ ശ്രേദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച പ്രവാസി പ്രമുഖര്‍ സാമൂഹ്യ രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമായി ഇടപെടുകയും സമൂഹത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നു എന്നത് സന്തോഷകരമാണ്. കനിവിന്റെയും ആര്‍ദ്രതയുടെയും പ്രതീകങ്ങളായി മാറുന്ന സംരംഭകരും സംഘാടകരും കേരളത്തിന്റെ പ്രതീക്ഷയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്നതില്‍ ഇത്തരം സംരംഭകരുടെയും സംഘാടകരുടെയും വലിയ പങ്കാണുള്ളത് അദ്ദേഹം പറഞ്ഞു.

റിയാദിലെ മനാക് ജാര്‍ഷ് എസ്റ്റാബിഷ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ മജീദ് അലിയാര്‍, ഖത്തറിലെ ഗ്രൂപ്പ് ടെന്‍ പ്രൊജക്റ്റ് ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ റഹ്മാന്‍, സഊദ് അറേബ്യയിലെ ബ്രോസ്റ്റ് തസാജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വടക്കേടന്‍, റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറം പ്രതിനിധി ഇബ്‌റാഹീം സുബ്ഹാന്‍, ഖത്തറിലെ ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സിറ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷ്‌റഫ്, റിയാദിലെ മിറാത് അല്‍ റിയാദ് പ്രൈവറ്റ് കാര്‍ സര്‍വ്വീസസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റാഫി കൊയിലാണ്ടി, സഊദി അറേബ്യയിലെ സഊദിയിലെ ബ്ലൂമാക്‌സ് ഫല്‍വേഴ്‌സ് ഓപ്പറേഷന്‍സ് മാനേജര്‍ നൗഷാദ് കൂടരഞ്ഞിക്ക് വേണ്ടി മകന്‍ ആദില്‍ നൗഷാദ്, സഊദിയിലെ സിറ്റി ഫല്‍വര്‍ ഫല്‍രിയ ഗ്രൂപ്പ് ഡയറക്ടര്‍ ഇ.കെ റഹീം വടകര, ഖത്തറിലെ ജെര്‍മന്‍ ഫിറ്റ്‌നെസ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം റിയാസ്, ഖത്തറിലെ മറൈന്‍ എയര്‍കണ്ടീഷനിംഗ് & റെഫ്രിജേറേഷന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ.ജെ ഷൗക്കത്തലി, ഖത്തറിലെ അക്കോണ്‍ ഗ്രൂപ്പ് വെഞ്ചേഴ്‌സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. റഫീഖ് യൂസുഫിന്റെ ഗസലും പരിപാടിക്ക് മാറ്റു കൂട്ടി.

ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് എം.എ റഹ്മാനും മാധ്യമ അവാര്‍ഡ് രമേശ് അരൂരിനും ചടങ്ങില്‍ വെച്ച് സമ്മാനിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top