Flash News

കേരളത്തില്‍ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങളിലൂടെ ഫോമ

August 27, 2018 , ജോസ് എബ്രഹാം

IMG-20180827-WA0001കനത്ത മഴയെത്തുടര്‍ന്ന് കണ്ണീര്‍കടലായി മാറിയ കേരളത്തിന്‌ കൈത്താങ്ങായി ഫോമ. സംസ്ഥാനത്തെ ഒന്നടങ്കം ഭീതയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ പ്രളയത്തില്‍ നിന്നും കരകയറാന്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നു ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. അതിനായി ഫോമയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. പ്രളയത്തെത്തുടര്‍ന്ന് വീടുകളില്‍ നിന്നും ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എല്ലാം തന്നെ ഫോമ എത്തിച്ചു കൊടുക്കുന്നു. കോട്ടയം ജില്ലയിലെ കടുത്തുരുത്തി, മാഞ്ഞൂര്‍, മധുരവേലി എന്നീ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍, മറ്റു അവശ്യസാധനങ്ങളും നല്‍കിക്കൊണ്ടായിരുന്നു ഫോമയുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചത്.

ഫോമയുടെ ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാംപറമ്പില്‍, ഫൗണ്ടര്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫോമയുടെ ലീഡര്‍ സജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുത്തത്. സ്വന്തം എന്ന് പറയാനുള്ളതെല്ലാം നഷ്ടമായി നിത്യജീവിതത്തിന് വഴി മുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കിയതില്‍ ജനങ്ങള്‍ അതിയായി സന്തോഷിക്കുന്നു. പത്തനംതിട്ട, ചെങ്ങന്നൂര്‍ തുടങ്ങിയ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ആവശ്യമുള്ളവ എത്തിക്കാനുള്ള ശ്രമത്തിലാണ് ഫോമ ഇപ്പോള്‍. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരിച്ച് വീട്ടിലേക്കു മടങ്ങുന്നവര്‍ക്ക് വീട് വൃത്തിയാക്കാനുള്ള സാധനങ്ങള്‍ ഉടനടി നല്‍കാനാണ് ഫോമയുടെ തീരുമാനം. പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനൊപ്പം സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ് എന്നിവര്‍ സജീവമായി നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

കഴിഞ്ഞ രണ്ട് ആഴ്ചകളായി മഹാപ്രളയം മൂലം കേരളത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വെള്ളം വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മീതെ എത്തിനില്‍ക്കുന്ന സാഹചര്യമായിരുന്നു. കൂടാതെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ ക്യാമ്പുകളിലേക്ക് കുടിയേറി. സംസ്ഥാനത്തെ എണ്ണമറ്റ ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ദിവസങ്ങളോളം കഴിഞ്ഞു. ഫോമയുടെ സഹായഹസ്തങ്ങള്‍ നാശത്തിലേക്കാണ്ടുപോകുന്ന കേരളത്തിന്‌ ആശ്വാസമേകി. ദുരിതബാധിതരായ ജനങ്ങള്‍ക്ക്‌ ഫോമ അവശ്യസാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനോടൊപ്പം കരുത്തേകുകയും ചെയ്തു. അവരുടെ പുനരധിവാസത്തിനുള്ള മൂന്നാം ഘട്ട സഹായങ്ങളും ഉടന്‍ നല്‍കുമെന്നു പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു .

IMG-20180827-WA0002


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top