Flash News

പ്രളയ ദുരന്തത്തില്‍ പെട്ട റാന്നി നിവാസികള്‍ക്ക് സാന്ത്വനമേകി ഹ്യൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍

August 28, 2018 , പി.പി.ചെറിയാന്‍

HRA Meeting_Photo1ഹൂസ്റ്റണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന റാന്നി നിവാസികള്‍ക്കു തങ്ങളുടെ അതിജീവനത്തിന്റെ പാതയില്‍ ഒരു കൈത്താങ്ങായി ഹൂസ്റ്റണ്‍ റാന്നി അസോസിയേഷനും.

പ്രളയക്കെടുതികള്‍ ആരംഭിച്ച ദിവസം തന്നെ ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ വേദനയില്‍ പങ്കു ചേര്‍ന്നു കൊണ്ട് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ച അമേരിക്കയിലെ ആദ്യ സംഘടനകളില്‍ ഒന്നാണ് ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ (HRA).

പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിക്കുവാന്‍ തിരുവോണ ദിവസം (ശനിയാഴ്ച) സ്റ്റാഫോര്‍ഡിലെ ഡെലിഷ്യസ് കേരള കിച്ചന്‍ റെസ്‌റ്റോറന്ററില്‍ പ്രത്യേകം വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ അസ്സോസിയേഷന്‍ പ്രസിഡണ്ടും മാധ്യമ പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നി അദ്ധ്യക്ഷത വഹിച്ചു .

rami3റവ. ഫാ. ഏബ്രഹാം സഖറിയ ചരിവുപറമ്പില്‍ (ജെക്കു അച്ചന്‍ ), ബാബു കൂടത്തിനാലില്‍, ജിന്‍സ് മാത്യു കിഴക്കേതില്‍ , റോയ് തീയാടിക്കല്‍, മാത്യൂസ് ചാണ്ടപ്പിള്ള, ബിനു സക്കറിയ, ഷിജു വര്‍ഗീസ്,വിനോദ് ചെറിയാന്‍, ജോണ്‍സന്‍ കൂടത്തിനാലില്‍, ഷീജ ജോസ്, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

റാന്നിയിലെ വിവിധ മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നവര്‍, അസ്സോസിയേഷന്റെ കളക്ഷന്‍ ഡ്രൈവില്‍ സഹായിക്കുന്നവര്‍ തുടങ്ങി എല്ലാവരെയും ഭാരവാഹികള്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 6500 ഡോളര്‍ (ഏകദേശം നാലര ലക്ഷം രൂപ) സമാഹരിക്കുവാന്‍ അസോസിയേഷന് കഴിഞ്ഞതായി പ്രസിഡന്റ് ജീമോന്‍ റാന്നി അറിയിച്ചു. സമ്മേളനം നടന്നുകൊണ്ടിരുന്ന സമയത്തു റസ്‌റ്റോറന്റില്‍ ചര്‍ച്ചകള്‍ ശ്രവിച്ചു കൊണ്ടിരുന്ന ലൂസിയാനയില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ മാത്യു ജെ. ജേക്കബ്-സാറാ മാത്യു ദമ്പതികള്‍ 1000 ഡോളറിന്റെ ചെക്ക് കൈമാറിയപ്പോള്‍ യോഗത്തില്‍ പങ്കെടുത്തവരുടെ കണ്ണുകള്‍ സന്തോഷത്താല്‍ ഈറനണിയിച്ചു.

ranni2ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി ഐത്തല, ഈട്ടിച്ചുവട് ,പുള്ളോലില്‍ ഭാഗം, തുടങ്ങിയ ഭാഗങ്ങളിലായി 150 ല്‍ പരം ഭവനങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ട സാധന സാമഗ്രികള്‍ അസ്സോസിയേഷന്‍ എത്തിച്ചു കൊടുത്തു. രണ്ടാം ഘട്ടമായി നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ റവ.ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍ നേതൃത്വം നല്‍കുന്ന ഗുഡ് സമരിറ്റന്‍ ട്രൂസ്റ്റുമായി ചേര്‍ന്ന് നടത്തുവാന്‍ തീരുമാനിച്ചു.

റാന്നിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന അസ്സോസിയേഷന്‍ രക്ഷാധികാരി കൂടിയായ റാന്നി എം.എല്‍.എ രാജു എബ്രഹാം, മറ്റു സഹായങ്ങള്‍ ചെയ്തു തരുന്ന റാന്നി സ്വദേശിയും പത്തനംതിട്ട മനോരമ സീനിയര്‍ റിപ്പോര്‍ട്ടറുമായ മിന്റു പി. ജേക്കബ്, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം ബെന്നെറ്റ് ജിജി കരിപ്പാല്‍, അങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം റജി പൂവത്തൂര്‍, രാജു തേലപ്പുറത്ത്, മോളി ബാലു തുടങ്ങിയവരോട് സമ്മേളനം പ്രത്യേകം നന്ദി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീമോന്‍ റാന്നി (പ്രസിഡണ്ട്) 407 718 4805, ജിന്‍സ് മാത്യു കിഴക്കേതില്‍ (സെക്രട്ടറി) 832 278 9858, റോയി തീയാടിക്കല്‍ (ട്രഷറര്‍) 832 768 2860.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top