Flash News

ടെക്‌സ്സസില്‍ വന്‍ ഇമ്മിഗ്രേഷന്‍ റെയ്ഡ്; 150 അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍

August 29, 2018 , പി.പി. ചെറിയാന്‍

raid2സംനര്‍ (ടെക്‌സസ്): ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ടെക്സ്സസിലെ സംനറില്‍ നടത്തിയ റെയ്ഡില്‍ 150 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തു. ട്രെയ്‌ലര്‍ നിര്‍മ്മാണ കമ്പനിയിലാണ് റെയ്ഡ് നടന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നടത്തിയ ഏറ്റവും വലിയ റെയ്ഡ് എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

റെയ്ഡില്‍ പിടിക്കപ്പെട്ടവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവരെ ജോലിക്കെടുത്തതെന്ന് സ്‌പെഷല്‍ ഏജന്റ് ഇന്‍ ചാര്‍ജ് കത്രീനാ ബര്‍ഗര്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ക്കും അംഗീകൃത കുടിയേറ്റക്കാര്‍ക്കും ലഭിക്കേണ്ട തൊഴിലാണ് ഇവര്‍ തട്ടിയെടുത്തതെന്നും അവര്‍ പറഞ്ഞു. അറസ്റ്റു ചെയ്തവരുടെ വിരലടയാളം രേഖപ്പെടുത്തിയതിനുശേഷം അമേരിക്കയില്‍ നിന്നും നാടു കടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2014ല്‍ ഇതേ കമ്പനി 179 അനധികൃത കുടിയേറ്റക്കാരെ നിയമിച്ചതിന് 445000 ഡോളര്‍ പിഴയീടാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ടെക്സ്സസില്‍ ശക്തമാക്കിയിരിക്കുകയാണ്.

150arrest


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top