Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കണം: എസ്. ഇര്‍ഷാദ്

August 29, 2018 , കെ.എം. സാബിര്‍ അഹ്സന്‍

IMG-20180828-WA0343

തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ പ്രളയബാധിരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നല്‍കുന്ന പഠനോപകരണത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം പ്രസിഡന്റ് എസ്. ഇര്‍ഷാദ് പനമരത്ത് നിര്‍വഹിക്കുന്നു

വയനാട്: പ്രളയകാലത്ത് മനുഷ്യര്‍ കോര്‍ത്ത കൈകള്‍ എല്ലാ കാലത്തും അഴിയാതെ നിലനില്‍ക്കേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ്. സഹജീവികള്‍ക്കൊപ്പം പരിസ്ഥിതിയെയും സ്നേഹിക്കണമെന്ന വലിയ പാഠം പ്രളയം നമുക്ക് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങള്‍ പോലും ചുവപ്പ് നാടകളില്‍ കുടുങ്ങി പ്രളയ ബാധിതര്‍ക്ക് ലഭ്യമായിട്ടില്ല. അതിനാല്‍ അവ ഉടന്‍ ലഭ്യമാക്കാന്‍ നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നല്‍കുന്ന പഠനോപകരണങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം പനമരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സനീഷ് പടിഞ്ഞാറത്തറ അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, പാഠപുസ്തകം, നോട്ട് ബുക്ക് അടക്കമുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഖാലിദ് പനമരം, ഷഫീഖ് കമ്പളക്കോട്, റമീല സി.കെ, സലാം പനമരം, ഷഫ്ന ഒ.വി എന്നിവര്‍ സംസാരിച്ചു. ലത്തീഫ് പി.എച്ച്, ഹിഷാം പുലിക്കോടന്‍, റസീം എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി വസീം അലി സ്വാഗതവും സെക്രട്ടറിയേറ്റംഗം ഷുഹൈബ് നന്ദിയും പറഞ്ഞു.

IMG-20180828-WA0420

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top