Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി മധ്യസ്ഥശ്രമം നടന്നിരുന്നെന്ന് വെളിപ്പെടുത്തല്‍; പത്ത് ഏക്കര്‍ സ്ഥലവും മഠവും വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഫാ. ജെയിംസ് എര്‍ത്തയില്‍; വധശ്രമം നിഷേധിച്ച് ജലന്ധര്‍ രൂപത

August 30, 2018

bishopകോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി മധ്യസ്ഥശ്രമം നടന്നിരുന്നെന്ന വെളിപ്പെടുത്തലുമായി വൈദികന്‍ രംഘത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ കെസിലെ ആരോപണങ്ങള്‍ ശരിവെച്ചാണ് വൈദികന്റെ മൊഴി. ബിഷപ്പിന് വേണ്ടി മധ്യസ്ഥശ്രമം നടന്നെന്നാണ് ഫാ.ജയിംസ് എര്‍ത്തയില്‍ മൊഴി നല്‍കിയത്. മധ്യസ്ഥശ്രമവുമായി കോതമംഗലം സ്വദേശി തന്നെ സമീപിച്ചെന്നും ഫാ.എര്‍ത്തയില്‍ പറഞ്ഞു. 10 ഏക്കര്‍ സ്ഥലവും മഠവും സ്ഥാപിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി നേരിട്ട് ബന്ധമില്ലെന്നും എര്‍ത്തയില്‍ മൊഴി നല്‍കി. ജയിംസ് എര്‍ത്തയിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഷോബി ജോര്‍ജിന്റെ മൊഴി എടുക്കും.

അതിനിടെ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപതയും രംഗത്തു വന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോ രൂപതയ്‌ക്കോ ഇക്കാര്യത്തില്‍ പങ്കില്ല. ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനെന്നും ജലന്ധര്‍ രൂപത പറഞ്ഞു.

അതേസമയം, കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തല്‍. കന്യാസ്ത്രീ മഠത്തിലെ ജോലിക്കാരനായ അസം സ്വദേശിയെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി.

കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുമാറ്റി അവരെ അപായപ്പെടുത്താന്‍ മഠത്തിലെ ജീവനക്കാരനായ അസം സ്വദേശി പിന്റുവിന് ബിഷപ്പിന്റെ അനുയായിയുടെ ബന്ധു നിര്‍ദേശം നല്കിയിരുന്നതായാണ് ആരോപണം. ഫ്രാങ്കോ മുളയ്ക്കലിന്റെ സന്തതസഹചാരിയായ വൈദികന്‍ ലോറന്‍സ് ചുട്ടുപ്പറമ്പിലിന്റെ സഹോദരന്‍ തോമസ് ചുട്ടുപ്പറമ്പിലാണ് നിര്‍ദേശം നല്കിയതെന്നാണ് പരാതിയിൽ പറയുന്നത്.

ഇതു സംബന്ധിച്ച് കന്യാസ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്റു ഇക്കാര്യങ്ങള്‍ കന്യാസ്ത്രീകളോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നല്കിയ ഘട്ടം മുതല്‍ തോമസ് ചുട്ടുപ്പറമ്പില്‍ നിര്‍ദേശങ്ങള്‍ നല്കി തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് പിന്റുവിന്റെ വെളിപ്പെടുത്തല്‍. കന്യാസ്ത്രീയുടെ നീക്കങ്ങളെല്ലാം നിരീക്ഷിക്കണമെന്നും വിവരങ്ങള്‍ തന്നെ അറിയിക്കണമെന്നും ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്. ഇതിന് മുമ്പും കന്യാസ്ത്രീക്കെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top