Flash News

മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക് (കവിത): ജോണ്‍ ഇളമത

August 30, 2018

malinyam banner-1ഉരുള്‍പൊട്ടി ഒഴുകിയ
മാലിന്യങ്ങള്‍ തിരികെ ഒഴുകി
രമ്യഹര്‍മ്മ്യങ്ങളില്‍
പുഴുവും ചത്തമൃഗങ്ങളും
അഴുകിയ ജലമെവിടയും
പാമ്പും, തേളും ഒഴുകിയടിയുമീ
ജലധാരയിലെവിടയും.

പ്രളയമിറങ്ങി ചെളിയില്‍
മുങ്ങി വീടും പറമ്പും
ചെളിവാരി വൃത്തിയാക്കാന്‍
അന്യസംസ്ഥാനക്കാരെത്തി
കഴുകി വീട്ടു സാമാഗ്രികളൊക്കയും

ചെളിവാരി ഒഴുക്കി വീണ്ടും
പുഴയില്‍ ഒരു വീണ്ടുവിചാരമന്യേ
ഇരുളില്‍ തപ്പി നടക്കുമീ
പ്രളയത്തിന്‍ പൊരുള്‍ തേടി
ഡാമില്‍ തടഞ്ഞു നിറഞ്ഞ വെള്ളം
പെരുമഴക്കൊപ്പമൊഴുക്കിയതോ!

പരിസ്ഥിതിയെ വെട്ടി നുറുക്കിയ
പ്രളയക്കെടുതിയില്‍ പൊലിഞ്ഞ
പച്ചപരിഷക്കാരത്തിന്‍ ജഢം
ഒഴുകി നടക്കുമെവിടയും.

ഇനിയുമൊരു തനിയാവര്‍ത്തനം
മഹാപ്രളയത്തിന്‍ ഭീകരമുഖം!
കണ്ടിട്ടുമൊരു കൂസലില്ലെങ്കില്‍
ആരാണിതിനുത്തരവാദികള്‍?
നാം തന്നെ അല്ലയോ!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top