Flash News

ഡാളസ് കൗണ്ടിയിലെ ആദ്യ ചിക്കുന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയില്‍

August 30, 2018 , പി.പി. ചെറിയാന്‍

Symptoms-of-Chikungunyaഡാളസ്: 2018 ലെ ഡാളസ് കൗണ്ടിയില്‍ ആദ്യ ചിക്കുന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പതിനൊന്ന് വയസ്സുകാരനില്‍ കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആഗസ്റ്റ് 28 നായിരുന്നു അധികൃതര്‍ വിവരം പുറത്തുവിട്ടത്. കുട്ടിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡാളസ് ഇര്‍വിംഗ് സിറ്റിയിലെ വീട്ടിലെ അംഗമാണെന്ന് അധികൃതര്‍ പറഞ്ഞു.

ചിക്കുന്‍ഗുനിയ പകരുന്നത് കൊതുകുകളില്‍ കൂടിയാണെന്നും, ഈ കൊതുകുകള്‍ തന്നെയാണ് സിക്ക, ഡെങ്കി മുതലായ വൈറസുകളും മനുഷ്യരിലേക്ക് പകരുന്നതെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ചിക്കുന്‍ഗുനിയ പലപ്പോഴും മരണത്തിനു കാരണമാകുമെന്നും, പനി, സന്ധി വേദന, തലവേദന, പേശീബന്ധനം, ശരീരത്തില്‍ തടിപ്പ് എന്നിവ ഇതിന്റെ ലക്ഷണമാണ്.

കൊതുകു കടി ഏല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുറ്റത്തും പരിസര പ്രദേശങ്ങളിലും മലിനജലം കെട്ടിക്കിടക്കാന്‍ അനുവദിക്കരുതെന്നും, സന്ധ്യാ സമയത്ത് പുറത്തിറങ്ങുന്നവര്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top