Flash News

വെരി റവ. ഫാ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വചന പ്രഘോഷണം നടത്തുന്നു.

August 30, 2018

Paulose-Parekkara-Corepiscopa.jpg.image.784.410ന്യൂയോര്‍ക്ക് സി എസ് ഐ മലയാളം ഇടവകയുടെ നേതൃത്വത്തിലുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്തംബര്‍ 14,15,16 തീയതികളില്‍ ന്യൂയോര്‍ക്കിലെ സീഫോര്‍ഡിലുള്ള സി എസ് ഐ മലയാളം കോണ്‍ഗ്രിഗേഷന്‍ (3833 ജെറുസലേം അവന്യൂ, സീഫോര്‍ഡ്, ന്യൂയോര്‍ക്ക് 11783 ) ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

സുപ്രസിദ്ധ സുവിശേഷക പ്രാസംഗികനും വേദശാസ്ത്ര പണ്ഡിതനുമായ വെരി റവ. ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയാണ് വചന പ്രഘോഷണം നടത്തുന്നത്. ദൃശ്യമാധ്യമങ്ങളിലൂടെ ക്രൈസ്തവ സമൂഹത്തിനു സുപരിചിതനായ അദ്ദേഹം നോര്‍ത്ത് അമേരിക്കയില്‍ ഒട്ടേറെ കണ്‍‌വന്‍ഷനുകളില്‍ ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു.

ലോംഗ് ഐലന്റിലെ സീഫോര്‍ഡ് സി എസ് ഐ ദേവാലയത്തില്‍ സെപ്തംബര്‍ 14 നു വെള്ളിയാഴ്ച വൈകിട്ട് 7 നും, ശനിയാഴ്ച വൈകിട്ട് 6:30 നും കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതാണ്. ഞായറാഴ്ച ആരാധനയെത്തുടര്‍ന്നു 2 മണിക്ക് ചേരുന്ന യോഗത്തോടുകൂടെ കണ്‍വന്‍ഷന്‍ സമാപിക്കും. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക യോഗം സെപ്തംബര്‍ 15 നു ശനിയാഴ്ച 4 മുതല്‍ 6 വരെ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇടവക വികാരി റവ. റോബിന്‍ ഐപ്പ് മാത്യു 516 3429879, കണ്‍വീനര്‍, തോമസ് റ്റി ഉമ്മന്‍ 631 7960064, ജോ. കണ്‍വീനര്‍, എബ്രഹാം ഡാനിയേല്‍ 516 5680028.

convention 2018


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top