സെറിറ്റോസ് (കാലിഫോര്‍ണിയ): ഹിന്ദു സ്വയം സേവക് സംഘ് ശാഖയുടെ (അഭിമന്യു ശാഖ) ആഭിമുഖ്യത്തില്‍ സെറിറ്റോസ് സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളോടൊത്ത് രക്ഷാബന്ധന് ഫെസ്റ്റിവല്‍ സമുചിതമായി ആഘോഷിച്ചു.
അഭിമന്യു ശാഖ കാര്യ വാഹക് ഡോ. അമിത് ദേശായ് ബന്ധന് ഇവന്റിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ഈശ്വരാനുഗ്രഹമായി മനുഷ്യന് ലഭിച്ചിരിക്കുന്ന ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ് രാഖിയെന്നും, ജീവിത വിജയം നേടുന്നതിന് ഇത് ധരിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടര്‍ ദേശായ് ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നന്മക്ക് വേണ്ടി സേവനവും, ത്യാഗവും നടത്തുമ്പോള്‍ മാത്രമാണ് മനുഷ്യ ജീവിതത്തിന് ആത്മീയ നിര്‍വ#തി നേടാനാകൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സെറിറ്റോസ് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊടേം മേയര്‍ നരേഷ് സൊളാങ്കി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചുരുക്കം ചില ബിജെപി സ്നേഹിതരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഉത്സവ സമയങ്ങളില്‍ തയ്യാറാക്കുന്ന പ്രത്യേക ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.
ആദ്യമായി രക്ഷാ ബന്ധന് ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞത് മറക്കാനാവാത്ത ജീവിതാനുഭവമായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഇതൊരു തെറ്റായ വാര്‍ത്തയാണ്. വാര്‍ത്തയില്‍ പറയുന്നതാണ് ശരിയെങ്കില്‍ രക്ഷാബന്ധന് നടത്തിയ ഫോട്ടോ അല്ല കൊടുത്തിരിക്കുന്നത്. കുറച്ചു പേര് വട്ടം കൂടി നിന്ന് ഫോട്ടോ എടുത്ത് അത് വാര്‍ത്തയാക്കിയതാണ്. അതുപോലെ രാഖിയെക്കുറിച്ചുള്ള വിവരണം പൂര്‍ണ്ണമായും തെറ്റാണ്. ഈശ്വരാനുഗ്രഹമായി മനുഷ്യന് ലഭിച്ചിരിക്കുന്ന ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ് രാഖിയെന്നും, ജീവിത വിജയം നേടുന്നതിന് ഇത് ധരിക്കേണ്ടത് അനിവാര്യമാണെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്. അത് പൂര്‍ണ്ണമായും തെറ്റാണ്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് രക്ഷാബന്ധന് അഥവാ രാഖിയുടെ ചരിത്രം കൂടി അറിഞ്ഞിരിക്കണം. എഴുതുന്ന ആള്ക്കില്ലെങ്കിലും പത്രാധിപര്‍ക്കെങ്കിലും അറിവ് വേണം. ശ്രാവണ മാസത്തില്‍ വടക്കേ ഇന്ത്യയില്‍ നടക്കുന്ന ഒരു ആചാരമാണിത്. സഹോദരിയുടെ ആജീവനാന്ത സംരക്ഷണത്തിന് സഹോദരനുണ്ടാകുമെന്ന ഉറപ്പാണ് സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ കെട്ടുന്ന രക്ഷാബന്ധന് അല്ലെങ്കില്‍ രാഖി. വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളാണ് രാഖി അവരവരുടെ സഹോദരന്മാരുടെ കൈകളില്‍ കെട്ടുന്നത്. അല്ലാതെ ഈ വാര്‍ത്തയില്‍ പറയുന്ന പോലെയല്ല. സായിപ്പിനെ എന്തും പറഞ്ഞ് പറ്റിക്കാമല്ലോ അല്ലേ…. ഹിന്ദു സ്വയം സേവക് സംഘ് ആര്‍എസ്എസിന്റെ മറ്റൊരു പതിപ്പാണോ?
കൃപാ ദിവാകരന്
കൃപാ നിവാസ്
ഏറ്റുമാനൂര്‍