Flash News

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

September 1, 2018 , .

PHOTO 1

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം

മലപ്പുറം : ഭീമ കോറോഗാവ്‌ പ്രക്ഷോഭത്തിന്റെ പേരില്‍ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. യു.എ.പി.എ പിന്‍വലിക്കണമെന്നും ഭരണകൂട ഭീകരതയില്‍ പ്രതിഷേധിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ തൃപ്പനച്ചി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബിക് വെട്ടം സമാപനം നിര്‍വഹിച്ചു.

ജില്ലാ സെക്രട്ടറി ഷിബാസ് പുളിക്കല്‍, റസീന്‍ ബാബു, യു ഫഹ്മിദ, ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

PHOTO 2

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്യുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top