Flash News

മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സിറ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നു

September 2, 2018 , വര്‍ഗീസ് പ്ലാമ്മൂട്ടില്‍

Midland Park Convention Flyer 2018_2ന്യൂജേഴ്സി: മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 7 വെള്ളിയാഴ്ചയും സെപ്റ്റംബര്‍ 8 ശനിയാഴ്ചയും നടക്കുന്ന കണ്‍വന്‍ഷനില്‍ നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സുവിശേഷ പ്രസംഗം നടത്തും. സെപ്റ്റംബര്‍ 9 ഞായറാഴ്ച അഭി. തിരുമേനി അവിടെ വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിക്കുന്നതാണ്. ആത്മശരീര മനസ്സുകളുടെ നവീകരണത്തിനായി എല്ലാ വിശ്വാസികളും കടന്നു വന്ന് അനുഗ്രഹീതരാകുവാന്‍ ഇടവക വികാരി റവ. ഫാ. ബാബു കെ. മാത്യുവും മറ്റു ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു.

സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 7.45 ന് ദേവാലയ ഗായകസംഘം നയിക്കുന്ന ഗാനശുശ്രൂഷ, 8 മണിക്ക് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ വചനശുശ്രൂഷ, 9 മണിക്ക് ആശീര്‍വാദവും സ്നേഹ വിരുന്നും.

സെപ്റ്റംബര്‍ 8 ശനിയാഴ്ച വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാര്‍ത്ഥന, 7.15 ന് ദേവാലയ ഗായകസംഘം നയിക്കുന്ന ഗാനശുശ്രൂഷ, 7.30 ന് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ വചനശുശ്രൂഷ,, 9 മണിക്ക് ആശീര്‍വാദവും സ്നേഹ വിരുന്നും.

സെപ്റ്റംബര്‍ 9 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 12 മണിക്ക് ആശീര്‍വാദവും സ്നേഹവിരുന്നും ഇപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ബാബു കെ. മാത്യു, വികാരി (201) 562-6112, ജിമ്മി ജോണ്‍, സെക്രട്ടറി (973) 636-0299, വിനു റ്റി. കുര്യന്‍, ജോ. സെക്രട്ടറി (973) 362-0237, ബിബിന്‍ ജോര്‍ജ്, ട്രഷറര്‍ (908) 862-4410, ജോസ് തോമസ്, ജോ. ട്രഷറര്‍ (201) 244-7774, അജു തര്യന്‍, കോ ഓര്‍ഡിനേറ്റര്‍ (201) 724-9117.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top