Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

പ്രളയ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വാദം തെറ്റ്; റഡാറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന രേഖകള്‍ പുറത്ത്

September 2, 2018

RAINതിരുവനന്തപുരം: പ്രളയ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വാദം പൊള്ളയായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തായി. കേരളത്തില്‍ അതിശക്തമായ മഴ തുടങ്ങിയ ഓഗസ്റ്റ് എട്ടിനും ഒന്‍പതിനും കാലാവസ്ഥാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഡോപ്ലര്‍ റഡാറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പരാതി നല്‍കിയിട്ടും അടിയന്തര നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. പിന്നീടു ദേശീയദുരന്തനിവാരണ അതോറിറ്റി ഇടപെട്ടതിനെത്തുടര്‍ന്നു പത്തിനാണു രണ്ടു റഡാറുകളും ശരിയാക്കിയത്.

അന്തരീക്ഷസ്ഥിതിയും മഴസാധ്യതയും കൃത്യമായി വിലയിരുത്തുന്നത് ഡോപ്ലര്‍ റഡാറുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കാലാവസ്ഥാവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഈ വിവരങ്ങളെയാണു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഡാമുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുക്കാന്‍ ആശ്രയിക്കുന്നത്.

കൊച്ചിയിലെ ഡോപ്ലര്‍ റഡാര്‍ രണ്ടു മുതല്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനു പകരം തിരുവനന്തപുരത്തെ റഡാറില്‍നിന്നുള്ള വിവരങ്ങളാണ് അതോറിറ്റി ആശ്രയിച്ചത്. എട്ടിനു തിരുവനന്തപുരത്തെ റഡാറും പണിമുടക്കി. ഇതോടെ അതോറിറ്റി കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറലിനു പരാതി നല്‍കി. കൊച്ചിയിലെ റഡാറിനു സാങ്കേതികത്തകരാറുണ്ടെന്നു സമ്മതിച്ച ഐഎംഡി തിരുവനന്തപുരത്തെ റഡാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു മറുപടി നല്‍കി. എന്നാല്‍, ഇതു തെറ്റാണെന്നു റഡാറിന്റെ തല്‍സമയ ചിത്രം സഹിതം സംസ്ഥാന അതോറിറ്റി അറിയിച്ചതോടെയാണു ദേശീയ ദുരന്തനിവാരണ അതോറിറ്റി ഇടപെട്ട് തകരാര്‍ അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയത്. പത്തിന് ഉച്ചയ്ക്ക് 3.55നാണു രണ്ടു റഡാറുകളും കൃത്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയതായി കാലാവസ്ഥാവകുപ്പ് അറിയിച്ചത്. അപ്പോഴേക്കും കേരളത്തില്‍ കനത്ത മഴ തുടങ്ങിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top