Flash News

പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി; കണക്റ്റിംഗ് ഫ്ലൈറ്റില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലേക്ക് പോയി

September 2, 2018

PINARAYIന്യൂയോര്‍ക്ക്: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെത്തി. ഉച്ചയ്ക്ക് രണ്ടേമുക്കാലിന് എമിറേറ്റ്‌സ് വിമാനത്തില്‍ ന്യൂയോര്‍ക്കിലെത്തിയ അദ്ദേഹം ചികില്‍സയ്ക്കായി മിനസോട്ടയിലെ മയോക്ലിനിക്കിലേക്ക് പോയി.  ഭാര്യ കമലയോടൊപ്പമാണ് അദ്ദേഹം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങിയത്. കഴിഞ്ഞമാസം 19ന് അമേരിക്കയിലേക്ക് വരാനിരുന്ന മുഖ്യമന്ത്രി പ്രളയക്കെടുതി കണക്കിലെടുത്ത് യാത്ര മാറ്റി വയ്ക്കുകയായിരുന്നു. പ്രോസ്റ്റേറ്റ് സംബന്ധിച്ച ചികില്‍സയ്ക്കായാണ് മുഖ്യമന്ത്രി മയോക്ലിനിക്കിന്റെ സേവനം തേടുന്നത്. പ്രമേഹം, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്.

ഈ മാസം പകുതിയോടെ മുഖ്യമന്ത്രി തിരിച്ച് കേരളത്തിലേക്ക് പോകും. അതു വരെ അടിയന്തര സാഹചര്യം വന്നാല്‍ മന്ത്രി സഭാ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ചുമതല വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് നല്‍കിയിരിക്കുന്നത്. അമേരിക്കയിലേക്ക് യാത്ര പുറപ്പെടുന്നതിനു മുന്‍പ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടിരുന്നു. യാത്രസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഇത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.

അടുത്തയാഴ്ച മന്ത്രിസഭായോഗം ചേരുമ്പോള്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി.ജയരാജനെ ചുമതലപ്പെടുത്തി. അമേരിക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും ഭരണകാര്യങ്ങള്‍ ഇടപെടാന്‍ സാധിക്കും. ചികിത്സയിലായിരിക്കുമെങ്കിലും ഇഫയല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകള്‍ മുഖ്യമന്ത്രിതന്നെ തീര്‍പ്പാക്കാനാണ് ആലോചിക്കുന്നത്. സെപ്റ്റംബര്‍ 17ന് മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞു മടങ്ങിപ്പോകും. ദുരിതാശ്വാസഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ അതത് ജില്ലകളില്‍ ആയിരിക്കുമെന്നതിനാല്‍ 11നു തുടങ്ങുന്ന ആഴ്ചയില്‍ മന്ത്രിസഭായോഗം ചേരാനിടയില്ല.

നേരത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കു നല്‍കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയിരുന്നു. ‘അതൊക്കെ ഭരണപരമായ കാര്യമല്ലേ…നിങ്ങളോട് ഇപ്പോള്‍ പറയേണ്ട കാര്യമുണ്ടോ…’ എന്നായിരുന്നു മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കേരളത്തില്‍ മികച്ച ആശുപത്രികള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി അമേരിക്കയില്‍ എന്തിന് ചികിത്സക്ക് പോകുന്നു എന്ന ചോദ്യവും ഒരു വശത്ത് ഉയര്‍ന്നിരുന്നു. പ്രളയം വിഴുങ്ങിയ കേരളം തിരിച്ചുവരാനുള്ള ഓട്ടത്തിലാണ്. അതിനിടെയുള്ള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര അനസവരത്തിലുള്ളതാണെന്നാണ് ഉയരുന്ന വാദം. സിപിഐഎം നേതാക്കള്‍ക്ക് പോലും മുഖ്യമന്ത്രിയുടെ രോഗത്തെ കുറിച്ച് അറിയില്ല. അത്രയും രഹസ്യമായാണ് രോഗ വിവരം സൂക്ഷിക്കുന്നത്. ഇതുമൂലം പലവിധ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top