Flash News

അരയനേ പ്രതീകമായിട്ടൊരു അരചനാകണം (കവിത)

September 4, 2018 , ഡോ. മാണി സ്കറിയ

arayane bannerതൃക്കാക്കര അമ്പലത്തില്‍ തൃത്താലമെത്തിക്കണം
തിരുനക്കര ചുറ്റി, താര്‍ത്ഥാടനം ചെയ്ത്

പുതുപ്പള്ളി പുണ്യവാളന് കൊഴിയേ വെട്ടണം
മണര്‍കാട്ടമ്മയ്ക്ക് മുത്തുമാല ചാര്‍ത്തണം

മലപ്പുറത്തുപോകണം, മമ്പുറം പള്ളി കാണണം
മാപ്പിള മൂപ്പര്‍ക്ക് മുത്തം കൊടുക്കണം

അമയന്നൂരമ്പലത്തില്‍ ആല്‍ത്തറ മിനുക്കണം
അനന്തപുരി ശ്രീപത്മനാഭന് ലക്ഷാര്‍ച്ചന നടത്തണം

വാസുകിയും കാര്‍ത്തികേയനും കൂടി മുക്കുവപ്പുരയില്‍
മൂവന്തിക്കൊരു സദ്യയൊരുക്കണം – മീന്‍ കറി വേണം,
നാളികേര രസം വേണം, നാട്ടാരു വേണം, പാതിരി വേണം

അരയനും, ചരക്കുവണ്ടി സുതനും, സൈനീകരിച്ചെടുത്ത
പുത്തന്‍ കേരള ഉയിരിനേ വാഴ്ത്തിപ്പാടണം
പിന്നെ, പ്രതീകമായിട്ടൊരു അരയനേ അരചനാക്കണം.

Skaria

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top