Flash News

കര്‍ണ്ണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി

September 4, 2018

congressകര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ്. 2262 വാര്‍ഡുകളില്‍ 982ല്‍ കോണ്‍ഗ്രസ് വിജയം നേടിയപ്പോള്‍ 946 വാര്‍ഡുകളില്‍ വിജയിച്ച ബി.ജെ.പി രണ്ടാമതെത്തി. ടൗണ്‍ പഞ്ചായത്തുകള്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ കോര്‍പറേഷനുകളില്‍ ബി. ജെ. പി ആധിപത്യം നേടി. മുന്നൂറ്റി എഴുപത്തിരണ്ട് വാര്‍ഡുകള്‍ മാത്രമാണ് ജെ.ഡി.എസിന് നേടാനായത്.

തദ്ദേശ തിരഞ്ഞെടുപ്പിലും ജെ.ഡി.എസ് കോണ്‍ഗ്രസ് പോസ്റ്റ് പോള്‍ സഖ്യം നിലനില്‍ക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും. വോട്ടെണ്ണലിനിടെ തുമക്കൂരുവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അഞ്ജാതസംഘം ആസിഡ് ആക്രമണം നടത്തി. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു.

ത്രികോണ മത്സരം നടന്ന കോര്‍പറേഷനുകളില്‍ ഏറ്റവും വലിയ ഒറ്റക്ഷിയായെങ്കിലും, ടൗണ്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് അടിപതറി. തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് ധാരണയായതോടെ ഭരണം നേടുക എന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാണ്.

സഖ്യ സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ണാടകയിലെ ജനങ്ങള്‍ തൃപ്തരാണെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെഡിയൂരപ്പ പ്രതികരിച്ചു.

ഇതിനിടെ തുമക്കൂരുവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആഹ്‌ളാദപ്രകടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അഞ്ജാതസംഘം ആസിഡ് ആക്രമണം നടത്തി. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top