Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

യു എന്‍ അസിസ്റ്റന്റ്‌ സെക്രട്ടറി ജനറലായി സത്യ ത്രിപാഠിയെ നിയമിച്ചു

September 4, 2018

Sathyaന്യൂയോര്‍ക്ക്: യു എന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി സത്യ എസ് ത്രിപാഠിയെ നിയമിച്ചതായി ആഗസ്റ്റ് 27 ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയൊ ഗട്ടറിസിന്റെ അറിയിപ്പില്‍ പറയുന്നു. ന്യൂയോര്‍ക്ക് ഓഫീസ് ഓഫ് യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് തലവനായും സത്യ ത്രിപാഠിയെ ചുമതലപ്പെടുത്തിയതായും യു എന്നിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഡവലപ്‌മെന്റ് എക്കണോമിസ്റ്റും, അഭിഭാഷകനുമായി 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ത്രിപാഠി 1998 മുതല്‍ യുനൈറ്റഡ് നാഷന്‍സില്‍ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ യു എന്‍ പ്രതിനിധിയായിരുന്നു.

2017 മുതല്‍ യു എസ് അസിസ്റ്റന്റ് സെക്രട്ടറി ജനറലായി ചുമതല വഹിച്ചിരുന്ന ട്രിനാഡാഡില്‍ നിന്നുള്ള എലിയറ്റ് ഹാരിസിന് പകരമാണ് തൃപാഠിയുടെ നിയമനം.

വേള്‍ഡ് എക്കണോമിക്‌സ് ഫോറം ഗ്ലോബല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗമായിരുന്ന ത്രിപാഠി കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും, ബര്‍ഹംപൂര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top