Flash News

ഹിന്ദു സംഘടനകളും ജോയ്‌സ് & ഷെയറിംഗ് ഫൗണ്ടേഷനും സം‌യുക്തമായി ദുരിതാശ്വാസ നിധി ശേഖരണം സംഘടിപ്പിക്കുന്നു

September 4, 2018 , പി.പി. ചെറിയാന്‍

Group phoനോര്‍വാക്ക് (കാലിഫോര്‍ണിയ): ജോയ്‌സ് & ഷെയറിംഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരള ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 8 ന് നോര്‍വാക്കിലെ സനാതന്‍ ധര്‍മ്മ ക്ഷേത്രത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 23 നു നടത്തപ്പെട്ട ധനസമാഹരണത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 62,000 ഡോളര്‍ പിരിച്ചെടുക്കുവാന്‍ കഴിഞ്ഞതായി ഡോ. നിതിന്‍ ഷാ, പത്മനാഭന്‍ അയ്യര്‍, ബാല പളനിസ്വാമി എന്നിവര്‍ അറിയിച്ചു. വിവിധ ഹിന്ദു സംഘടനകളെ പ്രതിനിധികരിച്ച് നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

കേരളത്തെ സഹായിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തരിലും നിക്ഷിപ്തമാണെന്ന് സ്വാഗത പ്രസംഗത്തില്‍ ഡോ. നിതില്‍ ഷാ പറഞ്ഞു. സതേണ്‍ കാലിഫോര്‍ണിയ തമിഴ് ഓര്‍ഗനൈസേഷന്‍, വേദ സര്‍ക്കിള്‍, ജെയിന്‍ സെന്റര്‍, സേവാ മംഗള്‍ ഫാമിലി ട്രസ്റ്റ്, ഇന്തോ-അമേരിക്കന്‍ സീനിയര്‍ ഹെറിറ്റേജ് & ജെയിന്‍ ടെംമ്പിള്‍ ഓഫ് ലോസാഞ്ചലസ് തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. രണ്ടാം ഘട്ടത്തില്‍ 101,000 ഡോളര്‍ പിരിച്ചെടുക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാവരുടേയും സഹകരണവും ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

temple

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top