Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരെഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റിക്ക് ഉജ്വല മുന്നേറ്റം

September 4, 2018

002

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരെഞ്ഞെടുപ്പില്‍ വിജയിച്ച ഫ്രറ്റേണിറ്റി സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മലപ്പുറത്ത് നടത്തിയ ആഹ്ലാദ പ്രകടനം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റിന് മികച്ച വിജയം. സ്വന്തമായി അഞ്ച് യൂനിയനുകളും മുന്നണിയുടെ ഭാഗമായി മൂന്ന് യൂനിയനും നേടിയതായി ഫ്രറ്റേണിറ്റി ജില്ല പ്രസിഡണ്ട് കെ.കെ അഷ്‌റഫ് അറിയിച്ചു. എസ്.എഫ്.ഐ – എം.എസ്.എഫ് – കെ.എസ്.യു സഖ്യത്തെ മുഴുവന്‍ സീറ്റുകളിലും പരാജയപ്പെടുത്തിയാണ് പൂപ്പലം അജാസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഫ്രറ്റേണിറ്റി യൂണിയന്‍ നേടിയത്.

സഫ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഫ്രറ്റേണിറ്റി സ്ഥാനാര്‍ഥി റിസ്‌വാനാണ് യു.യു.സിയായി വിജയിച്ചത്. കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറം, സുല്ലമുസ്സലാം അരീക്കോട്, സാഫി കോളേജ് വാഴയൂര്‍ എന്നിവിടങ്ങളില്‍ ക്ലാസ് റപ്പുകളില്‍ ഫ്രറ്റേണിറ്റി വിജയിച്ചു.

44 ജനറല്‍ സീറ്റുകള്‍, 25 അസോസിയേഷനുകള്‍, മൂന്ന് പി.ജി റപ്പ്, 14 ഡിഗ്രി റപ്രസെന്റേറ്റീവ്, 54 ക്ലാസ് റപ്രസെന്റേറ്റീവുകള്‍ എന്നിവയാണ് ജില്ലയില്‍ ഫ്രറ്റേണിറ്റി നേടിയത്.

കാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തിനെതിരെ നവജനാധിപത്യ രാഷ്ട്രീയത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയ പിന്തുണയാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് ജില്ല പ്രസിഡണ്ട് കെ.കെ അഷ്‌റഫ് അഭിപ്രായപ്പെട്ടു. പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ പിന്തുണക്ക് ഫ്രറ്റേണിറ്റി അഭിവാദ്യം അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top