Flash News
ബിജെപിയുടെ അജണ്ടയായിരുന്നു ബാബ്റി മസ്ജിദ് തകര്‍ക്കുക എന്നത്; സ്ഥലം ഖനനം ചെയ്തപ്പോള്‍ കിട്ടിയത് മൃഗങ്ങളുടെ എല്ലുകള്‍; ക്ഷേത്രമായിരുന്നെന്ന് തെറ്റായ റിപ്പോര്‍ട്ട് എഴുതിയത് ആര്‍ക്കിയോളജി വകുപ്പ്: അലിഗഢ് യൂണിവേഴ്സിറ്റി ചരിത്രാദ്ധ്യാപകന്‍   ****    ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍   ****    മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു: പാസ്‌പോര്‍ട്ട് ആന്റിഗ്വ സര്‍ക്കാറിന് നല്‍കി   ****    2014ല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; രാജ്യത്തെ ഞെട്ടിച്ച് ഹാക്കറുടെ വെളിപ്പെടുത്തല്‍   ****    ആര്‍സിഇപി കരാറില്‍ നിന്നു പിന്മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം: വി.സി. സെബാസ്റ്റ്യന്‍   ****   

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി ഫ്രറ്റേണിറ്റി

September 3, 2018 , കെ.എം. സാബിര്‍ അഹ്‌സന്‍

flagകാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലെ കോളേജുകളില്‍ ഇന്ന് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് മികച്ച മുന്നേറ്റം കാഴ്ച വെച്ചു. 12 കോളേജ് യൂണിയനുകള്‍ സ്വന്തമാക്കിയ ഫ്രറ്റേണിറ്റി വിവിധ കോളേജുകളിലായി 105 ജനറല്‍ സീറ്റുകളും 48 അസോസിയേഷന്‍ സീറ്റുകളും നൂറിലധികം ഇയര്‍ റെപ്രസെന്റേറ്റിവ് സീറ്റുകളും കരസ്ഥമാക്കി.

മലപ്പുറം ജില്ലയിലെ പൂപ്പലം അജാസ് കോളേജ്, വണ്ടൂര്‍ വിമന്‍സ് കോളേജ്, തിരൂര്‍ക്കാട് ഇലാഹിയ കോളേജ്‌, സഫ അറബിക് കോളേജ്, മലപ്പുറം ഫലാഹിയ കോളേജ്, അന്‍സാർ വിമന്‍സ് കോളേജ്, മാള കാര്‍മല്‍ കോളേജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് തുടങ്ങിയിടങ്ങളില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഒറ്റയ്ക്ക് യൂണിയന്‍ ഭരിക്കും.

വളാഞ്ചേരി സഫ ആര്‍ട്സ് & സയന്‍സ് കോളേജ്, മമ്പാട് എം ഇ എസ് കോളേജ്, വളാഞ്ചേരി എം ഇ എസ് കോളേജ് തുടങ്ങിയിടങ്ങളില്‍ മുന്നണി സംവിധാനത്തില്‍ ഫ്രറ്റേണിറ്റി യൂണിയന്‍ ഭരണത്തില്‍ നിര്‍ണ്ണായക കക്ഷിയാണ്. കോഴിക്കോട് ഫാറൂഖ് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കൊടുങ്ങല്ലൂര്‍ എം ഇ എസ് അസ്മാബി കോളേജ്, മണ്ണാര്‍ക്കാട് എം ഇ എസ് കോളേജ്, നാട്ടിക ബി എഡ് കോളേജ്, പത്തിരിപ്പാല മൗണ്ട് സീന കോളേജ്, കുറ്റിപ്പുറം കെ എം സി ടി ലോ കോളേജ്, അരീക്കോട് സുല്ലമുസ്സലാം കോളേജ്, വാഴയൂര്‍ സാഫി കോളേജ്, പൂപ്പലം എം എസ് ടി എം കോളേജ്, കെ എം ഒ ബി എഡ് കോളേജ്, ചേന്ദമംഗലൂര്‍ സുന്നിയ്യ അറബിക് കോളേജ്, കോട്ടക്കല്‍ അല്‍ ഫാറൂക്ക് ബി എഡ് കോളേജ് തുടങ്ങി നിരവധി കോളേജുകളില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാനാര്‍ത്ഥികള്‍ വിവിധ ജനറല്‍ സീറ്റുകളിലും അസോസിയേഷന്‍ സീറ്റുകളിലും വിജയിക്കുകയുണ്ടായി.

പാലക്കാട് വിക്റ്റോറിയ കോളേജ്, തൃശൂര്‍ കേരളവര്‍മ്മ കോളേജ്, ആലത്തൂര്‍ എസ് എന്‍ കോളേജ്, കോഴിക്കോട് ദേവഗിരി കോളേജ്, മീഞ്ചന്ത ആര്‍ട്സ് കോളേജ്, മടപ്പള്ളി ഗവ: കോളേജ്, മലപ്പുറം ഗവ: കോളേജ്, താനൂര്‍ ഗവ: കോളേജ്, പാലക്കാട് തുഞ്ചന്‍ എഴുത്തച്ഛന്‍ കോളേജ്, മൊകേരി ഗവ: കോളേജ്, പേരാമ്പ്ര സി കെ ജി കോളേജ് തുടങ്ങിയ കോളേജുകളില്‍ ഫ്രറ്റേണിറ്റി സ്ഥാനാര്‍ത്ഥികള്‍ മികച്ച മത്സരം കാഴ്ച വെച്ചു.

കൈയ്യൂക്കിന്റെയും അക്രമത്തിന്റെയും അധികാര ഹുങ്കിന്റെയും രാഷ്ട്രീയത്തിനെതിരെ സാഹോദര്യ രാഷ്ട്രീയത്തെ വോട്ട് നല്‍കി പിന്തുണച്ച മുഴുവന്‍ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഷെഫ്രിന്‍ അഭിനന്ദിച്ചു. സാഹോദര്യത്തെ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ക്യാമ്പസുകള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും പതിവ് രാഷ്ട്രീയ കസര്‍ത്തുകളില്‍ മനംമടുത്ത പുതുതലമുറ മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്ന സന്ദേശമാണ് ഫ്രറ്റേണിറ്റിക്ക് ലഭിച്ച സ്വീകാര്യതയെന്നും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top