Flash News

ഫ്‌ളോറിഡയില്‍ കാണാതായ രണ്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; മാതാവ് അറസ്റ്റില്‍

September 5, 2018 , പി.പി. ചെറിയാന്‍

MOTHER ARRESTED_ഫ്‌ളോറിഡ: കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ രണ്ടു വയസ്സുകാരന്‍ ജോര്‍ദാന്റെ മൃതദേഹം വൃക്ഷനിബിഡമായ പ്രദേശത്തു നിന്നും കണ്ടെത്തിയതായി ഫ്‌ളോറിഡ പോലീസ് അറിയിച്ചു. കുട്ടിയുടെ മാതാവ് കാരീസ് സ്റ്റിന്‍സന്റെ (21) പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഈസ്റ്റ് ബേയിലൂടെ കുട്ടിയുമായി നടന്നു പോകവെ ഒരാള്‍ തന്റെ വാഹനം നിര്‍ത്തി സൗജന്യ യാത്ര നല്‍കിയതായി മാതാവ് പറഞ്ഞു. വാഹനത്തില്‍ വെച്ച് ഡ്രൈവറും താനും തമ്മില്‍ തര്‍ക്കമുണ്ടായതായും, തന്റെ തലയ്ക്കടിച്ചു ബോധരഹിതയാക്കിയെന്നും, തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ബോധം തെളിയുമ്പോള്‍ ലാര്‍ഗൊ സെന്‍ട്രില്‍ പാര്‍ക്കിലെ മരങ്ങള്‍ക്കിടയിലാണ് കിടന്നിരുന്നതെന്നും, കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമാണ് മാതാവ് പോലീസിനോട് പറഞ്ഞത്.

പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കുട്ടിക്കു വേണ്ടിയും വാഹനത്തിന് വേണ്ടിയും തിരച്ചില്‍ ആരംഭിച്ചു. വീടിന് സമീപവും പരിസര പ്രദേശങ്ങളിലും പോലീസും വൊളണ്ടിയര്‍മാരും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് പുറത്തുവിട്ടത്. കുട്ടിയുടെ മരണം സംബന്ധിച്ച് മാതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും, കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top