Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

റോക്‌ലാന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 7, 8 തിയ്യതികളില്‍

September 5, 2018 , ജോര്‍ജ് തുമ്പയില്‍

getPhoto1ന്യൂയോര്‍ക്ക്: സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 7, 8 (വെള്ളി, ശനി) എന്നീ തീയതികളില്‍ റവ. ഫാ.വിജയ് തോമസ്, റവ. ഫാ. വര്‍ഗീസ് എം വര്‍ഗീസ് (മീനടം, കോട്ടയം) എന്നീ വൈദികരുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

7-ാം തീയതി (വെള്ളി) വൈകീട്ട് 6.30ന് സന്ധ്യാനമസ്‌കാരത്തിന് ശേഷം റവ. ഫാ വിജയ് തോമസും, 8-ാം തീയതി (ശനി) വൈകീട്ട് 6.30ന് സന്ധ്യാ നമസ്‌കാരത്തിന് ശേഷം റവ. ഫാ. വര്‍ഗീസ് എം വര്‍ഗീസ് വചന ശുശ്രൂഷ നടത്തുന്നതായിരിക്കും.

രണ്ടു ദിവസങ്ങളിലും ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളുടേയും, ഗായക സംഘത്തിന്റെയും പ്രത്യേക ഗാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ സംരംഭത്തിലേക്ക് എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് കര്‍തൃനാമത്തില്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു പോള്‍ (ട്രഷറര്‍) 845 642 6183, സ്വപ്‌ന ജേക്കബ് (സെക്രട്ടറി) 845 6411935.

getPhoto

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top