Flash News

മെത്രാഭിഷേക രജത ജൂബിലി നവംബര്‍ 17 ന്

September 5, 2018 , ജോര്‍ജ് തുമ്പയില്‍

HG Zachariah Mar Nicholovos July 10ന്യൂയോര്‍ക്ക്: സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷപരിപാടികള്‍ നവംബര്‍ 17 നു രാവിലെ 11 മുതല്‍ 3 വരെ ന്യൂറോഷലിലുള്ള ഗ്രീന്‍ ട്രീ കണ്‍ട്രി ക്ലബ് ബാങ്ക്വറ്റ് ഹാളില്‍ നടക്കും.

സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭദ്രാസന കൗണ്‍സില്‍ യോഗത്തിനുശേഷം ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഭാ നേതാക്കന്മാര്‍ എക്യുമിനിക്കല്‍ പ്രസ്ഥാന പ്രതിനിധികള്‍ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: ഡോ. ഫിലിപ്പ് ജോര്‍ജ് 646 361 9509.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top